Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുത്തിവെപ്പ്​ എടുത്ത...

കുത്തിവെപ്പ്​ എടുത്ത 11 കുട്ടികൾക്ക്​ വിറയലും ഛർദിയും

text_fields
bookmark_border
മരുന്നി​ൻെറ ഉപയോഗം നിർത്തി ആലപ്പുഴ: കടപ്പുറം വനിത-ശിശു ആശുപത്രിയിൽ . ആശുപത്രിയിൽ പനി, ചുമ അടക്കമുള്ളവക്ക്​ ചികിത്സതേടിയെത്തിയ 10വയസ്സിന്​ താഴെയുള്ള കുട്ടികൾക്കാണ്​ ആൻറിബയോട്ടിക്​ മരുന്ന്​ കുത്തിവെച്ചത്​. ഇന്നലെയാണ്​ സംഭവം. സാധാരണ നൽകാറുള്ള ആൻറിബയോട്ടിക് കുത്തിവെപ്പ്​ എടുത്തവർക്കാണ് ആരോഗ്യപ്രശ്‌നം അനുഭവപ്പെട്ടത്. ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയ കുട്ടികളിൽ അസ്വസ്ഥതമാറി ഭൂരിഭാഗംപേരും ആശുപത്രി വിട്ടു. ആരും ഗുരുതരാവസ്ഥയിൽ ഇല്ലെന്നാണ്​ ആശുപത്രി അധികൃതർ നൽകുന്ന സൂചന. കുട്ടികൾക്ക്​ കുത്തിവെച്ച മരുന്ന്​ കേരള മെഡിക്കൽ സർവിസ്​ കോർപറേഷ​​നിലേക്ക്​ പരിശോധനക്ക്​ അയച്ചു. പരിശോധനഫലം കിട്ടുന്നതുവരെ ഈബാച്ചിലുള്ള മരുന്നി​ൻെറ ഉപയോഗം ആശുപത്രിയിൽ​ നിർത്തിവെച്ചു. മരുന്നി​ൻെറ അലർജിയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന്​ അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story