Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:28 AM IST Updated On
date_range 10 March 2022 5:28 AM ISTജൽജീവൻ: കുടിവെള്ളമെത്തിയത് 1,03,267 വീടുകളിൽ; 1,40,658 പേർക്കുകൂടി കണക്ഷൻ
text_fieldsbookmark_border
-ജില്ലയിൽ അഞ്ചു ലക്ഷം വീടുകളിൽ കണക്ഷൻ ലക്ഷ്യം ആലപ്പുഴ: ഗ്രാമീണ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കേന്ദ്രസർക്കാർ സഹായത്തോടെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കാനായി കേരള ജല അതോറിറ്റിവഴി നടപ്പാക്കുന്ന ജൽജീവൻ പദ്ധതിയിൽ ജില്ലയിൽ 1,03,267 വീടുകളിൽ കണക്‌ഷൻ ലഭ്യമാക്കി. 112.65 കോടി ചെലവിലാണ് ഇത് യാഥാർഥ്യമാക്കിയത്. ആദ്യഘട്ടത്തിൽ തൈക്കാട്ടുശ്ശേരി, ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര ഡിവിഷനുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ കണക്കനുസരിച്ച് ജില്ലയിലെ 72 പഞ്ചായത്തുകളിലെ 2,43,925 വീടുകളിലാണ് കുടിവെള്ള കണക്‌ഷൻ ഇല്ലാത്തത്. 1,40,658 ആണ് ആദ്യഘട്ടത്തിൽ കണക്ഷൻ നൽകാൻ ശേഷിക്കുന്ന വീടുകൾ. 2024 മാർച്ച് 31ന് ജില്ലയിൽ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യം. ആകെ 691.23 കോടി ചെലവ് വരും. പദ്ധതി കാലാവധിക്ക് മുമ്പ് വീടുകൾ നിർമിക്കുന്നവർക്കും കണക്‌ഷൻ നൽകും. കേന്ദ്ര-സംസ്ഥാന സർക്കാർ വിഹിതവും പഞ്ചായത്തിന്റെയും ഗുണഭോക്താവിന്റെയും വിഹിതവും ചേർത്താണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 691.23 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. എ.പി.എൽ, ബി.പി.എൽ, പട്ടികജാതി, പട്ടികവർഗ വിഭാഗം എന്നിങ്ങനെ വേർതിരിവില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ ജില്ലയിലെ അഞ്ചുലക്ഷം ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്‌ഷൻ നൽകാനുള്ള ബൃഹത്പദ്ധതിയാണ് പരിഗണനയിൽ. ഗുണഭോക്താവ് 10 ശതമാനവും പഞ്ചായത്ത് 15 ശതമാനവും സംസ്ഥാന സർക്കാർ 30 ശതമാനവും വിഹിതം എടുക്കണം. ശേഷിച്ച 45 ശതമാനവും കേന്ദ്രസർക്കാറാണ് വഹിക്കുക. 2020 ആഗസ്റ്റിലാണ് പദ്ധതി തുടങ്ങിയത്. 2024 മാർച്ച് വരെയാണ് കാലാവധി. പുരസ്കാരം സമ്മാനിച്ചു ആലപ്പുഴ: ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റും മുൻ ആരോഗ്യമന്ത്രിയുമായിരുന്ന ജെ. ചിത്തരഞ്ജന്‍റെ പേരിലെ പുരസ്കാരം ജില്ലയിൽ 47,550 വാക്സിനേഷൻ നൽകിയ ആർ. റസീനക്ക്. മുനിസിപ്പൽ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ പുരസ്കാര സമർപ്പണം നടത്തി. ഡോക്ടർ ശാന്തിയുടെ നേതൃത്വത്തിലെ കോവിഡ് വാക്സിനേഷൻ സംഘത്തെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ ആദരിച്ചു. ഫെഡറേഷൻ ജില്ല വനിത കൺവീനർ പി.ആർ. ഉഷാദേവി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് എ.എം. ഷിറാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി സജിത് റാം, ഓഫിസേഴ്സ് ഫെഡറേഷൻ ജില്ല അസി. സെക്രട്ടറി അനിതകുമാരി എന്നിവർ സംസാരിച്ചു. മേരി ഷിനി സ്വാഗതവും അജീഷ് ബേബി നന്ദിയും പറഞ്ഞു. APL CHITHARANJAN AWARD ജെ. ചിത്തരഞ്ജൻ പുരസ്കാരം നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ ആർ. റസീനക്ക് സമർപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story