Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോവിഡ് പെരുമാറ്റച്ചട്ട...

കോവിഡ് പെരുമാറ്റച്ചട്ട ലംഘനം: ജില്ലയിൽ ഇന്നലെ 10 കേസ്​

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ ആറ്​ വാഹനം പിടിച്ചെടുത്തു. 10 കേസ്​ രജിസ്​റ്റർ ചെയ്​തു. നാലുപേർ അറസ്​റ്റിലായി. മാസ്ക് ധരിക്കാത്തതിന് 292 പേർക്കെതിരെയും സമൂഹ അകലം പാലിക്കാത്തതിന് 143 പേർക്കെതിരെയും നടപടി സ്വീകരിച്ചു. 1889 പേരെ താക്കീത് ചെയ്​തുവിട്ടു. മാസ്‌ക് ധരിക്കുന്നതിൽ ഒരിളവും ഇപ്പോൾ വരുത്തിയിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജനമൈത്രി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമം പ്രകാരവും ഇന്ത്യൻ ശിക്ഷ നിയമം വകുപ്പ് 188, 269 പ്രകാരവും പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമുള്ള നടപടി സ്വീകരിക്കും. ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി ജില്ലയിൽ നടപ്പാക്കുമെന്നും പൊലീസ്​ മേധാവി ജി. ജയ്ദേവ് അറിയിച്ചു. പടക്കപ്പൽ ലൈവ്​ ചിത്രരചനയിലൂടെ കാൻവാസിൽ ആലപ്പുഴ: പൈതൃക പദ്ധതിയിൽ പോർട്ട് മ്യൂസിയത്തി​ൻെറ ഭാഗമായി ബീച്ചിൽ സ്ഥാപിച്ച പടക്കപ്പൽ ഇൻഫാക്-81​ൻെറ ചിത്രം 15 ചിത്രകാരന്മാർ ലൈവ് ചിത്രരചനയിലൂടെ കാൻവാസിലാക്കി. ആലപ്പുഴ ബീച്ചിൽ നടന്ന ചിത്രരചന നഗരസഭ അധ്യക്ഷ സൗമ്യരാജ് പടക്കപ്പലി​ൻെറ ചിത്രം ആലേഖനം ചെയ്​ത കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്​തു. പടക്കപ്പലിനെ ആലപ്പുഴ കടപ്പുറത്ത് എത്തിക്കുന്നതിൽ നേതൃത്വം നൽകിയ രാജേശ്വരി എസ്. പിള്ളയെ ചടങ്ങിൽ പടക്കപ്പലി​ൻെറ മാതൃക നൽകി ആദരിച്ചു. അഡ്രിയ കോണി, രാകേഷ് അൻസേര, അജേഷ് എസ്. ജോർജ്, ബാബു ഹസൻ, ബിജു തമ്പകച്ചുവട്, ഡയാന ബൈജു, ഇന്ദു പ്രതീഷ്, ജിൽ ജിൽ വക്കച്ചൻ, കലേഷ്, കീർത്തി, ലാൽ, രതീഷ് സുകുമാരൻ, ശിവദാസ് വാസു, സാം തോമസ്, വിനേഷ്, മോഹനൻ എന്നീ കലാകാരന്മാരാണ് ചിത്രരചനയിൽ പങ്കെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story