Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:31 AM IST Updated On
date_range 12 May 2022 5:31 AM ISTദീര്‍ഘവീക്ഷണമുള്ള ആസൂത്രണ വൈഭവം കേരളത്തിന്‍റെ മികവ് -ജിജു പി. അലക്സ്
text_fieldsbookmark_border
ആലപ്പുഴ: ദീര്‍ഘവീക്ഷണമുള്ള ആസൂത്രണ വൈഭവമാണ് കേരളത്തിന്‍റെ മികവെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ജിജു പി. അലക്സ്. ആലപ്പുഴ ബീച്ചില്‍ സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷിക ഭാഗമായി 'പതിനാലാം പഞ്ചവത്സര പദ്ധതിയും ഉൽപാദന മേഖലയും' വിഷയത്തില്‍ നടന്ന സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പഞ്ചവത്സര പദ്ധതിയുടെ നിര്‍വഹണത്തില്‍ കേരളം ഇപ്പോഴും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. താരതമ്യേന ചെറിയ സംസ്ഥാനമായിരുന്നിട്ടും സാമൂഹിക നീതിയിൽ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളാണ് വികസന പ്രവര്‍ത്തനങ്ങളില്‍ മികച്ച മാതൃകയായി കേരളത്തെ മാറ്റുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൃഷി വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ ചേർത്തല കൃഷി ഓഫിസർ ബി. അദ്രിക മോഡറേറ്ററായി. പ്രിൻസിപ്പൽ കൃഷി ഓഫിസർ വി. രജത, കെ.സി.പി.എം (മങ്കൊമ്പ് ) ജോ. ഡയറക്ടർ പ്രിയ കെ. നായർ, ഹോർട്ടികൾചർ ഡെപ്യൂട്ടി ഡയറക്ടർ കെ.ജെ. മേഴ്സി എന്നിവർ സംസാരിച്ചു. APL SEMINAR പതിനാലാം പഞ്ചവത്സര പദ്ധതിയും ഉൽപാദന മേഖലയും സെമിനാറിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ജിജു പി. അലക്സ് വിഷയം അവതരിപ്പിക്കുന്നു തീവ്രകായിക യജ്ഞത്തിന് തിരിതെളിഞ്ഞു ആലപ്പുഴ: ജില്ലയിലെ കായിക രംഗത്തെ പുത്തൻ ഉണർവ് കൈമുതലാക്കി ആലപ്പുഴ വട്ടയാൽ സെന്റ് മേരീസ് ഹൈസ്കൂളിൽ അവധിക്കാല തീവ്രകായിക പരിശീലന ക്യാമ്പ് തുടങ്ങി. സ്കൂളിൽ ഹോക്കി അസോസിയേഷൻ സഹായത്തോടെ ഹോക്കി അക്കാദമി രൂപവത്കരിക്കുമെന്നും അതിനാവശ്യമായ ഹോക്കി സ്റ്റിക്കും മറ്റു കായിക സാമഗ്രികളും സൗജന്യമായി ലഭ്യമാക്കുമെന്നും ഉദ്ഘാടനം നിർവഹിച്ച ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു പറഞ്ഞു. ഫാ. പ്രഭു ആന്റണി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഷിഹെയ്‌മോൻ, ശുഭ, പി.ടി.എ ഭാരവാഹികളായ ജോൺസൺ, റോബർട്ട് വിൻസെന്റ് എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജാക്സൺ സ്വാഗതവും കായിക അധ്യാപകൻ യേശുദാസ് നന്ദിയും പറഞ്ഞു. നൂറിലധികം കുട്ടികൾ പരിശീലന പരിപാടികളിൽ പങ്കാളികളായി. സ്കൂൾ മാനേജ്മെന്റും പി.ടി.എയും സംയുക്തമായാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. മിനിമം വേതന ഉപസമിതി യോഗം ആലപ്പുഴ: മോട്ടോർ ബോട്ട് ട്രാൻസ്പോർട്ട് ഒഴികെയുള്ള ജലഗതാഗത മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ഉപദേശക സമിതിയുടെ യോഗം 17ന് രാവിലെ 11ന് ആലപ്പുഴ ഗവ. ഗെസ്റ്റ് ഹൗസിൽ നടക്കും. ജില്ലയിൽ ഈ മേഖലയില്‍ പ്രവർത്തിക്കുന്ന തൊഴിലാളി-തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story