Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെല്ല് സംഭരണം...

നെല്ല് സംഭരണം ഊർജിതപ്പെടുത്തണം -കൊടിക്കുന്നിൽ സുരേഷ്

text_fields
bookmark_border
നെല്ല് സംഭരണം ഊർജിതപ്പെടുത്തണം -കൊടിക്കുന്നിൽ സുരേഷ്
cancel
മാന്നാർ: അപ്പർ കുട്ടനാടൻ കാർഷിക മേഖലയായ മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ പാകമായ നെല്ല്​ കൊയ്യാൻ മടിക്കുന്നതിന് കാരണം ഏറ്റെടുക്കാൻ മില്ല് ഉടമകൾ താല്പര്യം കാണിക്കാത്തതുകൊണ്ടാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഇനിയും മഴവന്നാൽ വീണ്ടും നെല്ല് നശിക്കാൻ കാരണമാകുകയും കർഷകർക്ക് വലിയ നഷ്ടം നേരിടേണ്ടി വരുകയും ചെയ്യും. സംഭരണത്തിലെ അരക്ഷിതാവസ്ഥ ഉടൻ പരിഹരിച്ച് നെല്ല് സംഭരിക്കാൻ മില്ല് ഉടമകൾക്ക് സർക്കാർ നിർദേശം നൽകണമെന്നും എം.പി ആവശ്യപ്പെട്ടു. ചെന്നിത്തല പുഞ്ചയിൽപെട്ട നാലുതോട്, വാഴത്താർ, കൊടുവെള്ളാരി പാടശേഖരങ്ങളിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, മാന്നാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജിത് ശ്രീരംഗം, കെ.സി. പുഷ്പലത എന്നിവർക്കൊപ്പം ഷാജി കോവുംപുറത്ത്, എം.പി. കല്യാണകൃഷ്ണൻ, അനിൽ മാന്തറ എന്നിവർ എം.പിയോടൊപ്പം ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story