Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅമ്പലപ്പുഴ...

അമ്പലപ്പുഴ വേലന്‍പറമ്പ് ശിവപാർവതി യോഗീശ്വര ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ

text_fields
bookmark_border
അമ്പലപ്പുഴ വേലന്‍പറമ്പ് ശിവപാർവതി യോഗീശ്വര ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ
cancel
അമ്പലപ്പുഴ: അമ്പലപ്പുഴ വേലന്‍പറമ്പ് ശിവപാർവതി യോഗീശ്വര ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാച്ചടങ്ങുകൾ വെള്ളിയാഴ്ച നടക്കും. കോമന വേലൻപറമ്പ് കുടുംബത്തിലാണ് ക്ഷേത്രം നിർമിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള വേലൻ പറമ്പിലെ ക്ഷേത്രം ജീർണാവസ്ഥയിലായതോടെയാണ് കുടുംബാംഗങ്ങൾ ചേർന്ന് പുതുക്കിപ്പണിതത്. ഈ സമയം ക്ഷേത്രത്തിനുള്ളിൽനിന്ന് വലംപിരി ശംഖ്, സാളഗ്രാമം, ശിവലിംഗം, ശൂലം തുടങ്ങി നിരവധി അമൂല്യ വസ്തുക്കളുടെ ശേഖരവും കണ്ടെത്തിയിരുന്നു. ജ്യോതിഷ പണ്ഡിതൻ അരീക്കുളങ്ങര സുരേഷ് പണിക്കരുടെ നേതൃത്വത്തിൽ നടന്ന താംബൂലപ്രശ്നവിധി പ്രകാരമുള്ള അനുഷ്ഠാന കർമങ്ങളോടെയാണ് പുതിയ ക്ഷേത്രം നിർമിച്ച് പുനഃ പ്രതിഷ്ഠ നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ നടക്കുന്ന ചടങ്ങിൽ തന്ത്രി മുഖ്യൻ പറവൂർ പത്തിയിൽ പാഴൂർ മന ഹരികൃഷ്ണൻ നമ്പൂതിരി, സനാതന പുരം വെളുത്തേരി മഠം രമേശൻ ശർമ എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. 10ന് സാംസ്കാരിക സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. പുനഃപ്രതിഷ്ഠ നടക്കുന്ന അമ്പലപ്പുഴ വേലന്‍പറമ്പ് ശിവപാര്‍വതി യോഗീശ്വരക്ഷേത്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story