Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകായംകുളത്ത്​ രണ്ട്...

കായംകുളത്ത്​ രണ്ട് ഹോട്ടലുകൾ അടപ്പിച്ചു

text_fields
bookmark_border
കായംകുളത്ത്​ രണ്ട് ഹോട്ടലുകൾ അടപ്പിച്ചു
cancel
കായംകുളം: ടൗണിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണശേഖരം പിടികൂടി. രണ്ട് ഹോട്ടലുകൾ അടപ്പിച്ചു. മുക്കട കാട്ടൂസ്, കെ.പി.എ.സി ജങ്​ഷന് സമീപത്തെ സ്വാദ് എന്നീ ഹോട്ടലുകൾക്കാണ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്. ഇവകൂടാതെ ബ്രീസ്, സഫാരി, മലബാർ, മാസ്റ്റർ എന്നീ ഹോട്ടലുകളിലായിരുന്നു റെയ്ഡ്. വൃത്തിഹീനമായി സൂക്ഷിച്ച ഉപകരണങ്ങളും കണ്ടെടുത്തു. 12 ഹോട്ടലുകളിലാണ് ചൊവ്വാഴ്ച പരിശോധന നടന്നത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡി‍ൻെറ പരിസരത്തും ദേശീയപാതയിലെ ഹോട്ടലുകളിലുമാണ് പ്രധാനമായും കയറിയത്. നഗരസഭ സെക്രട്ടറി ധീരജ് മാത്യുവി‍ൻെറ നിർദേശപ്രകാരം, നടത്തിയ പരിശോധനക്ക് ഹെൽത്ത് സൂപ്പർവൈസർ ദിലിപ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ, ഗോപകുമാർ, പത്മനാഭൻപിള്ള, അരുണിമ എന്നിവർ നേതൃത്വം നൽകി. ചിത്രം: APLKY2HOTELRAID കായംകുളം നഗരത്തിലെ ഹോട്ടലുകളിൽനിന്ന്​ പിടികൂടിയ പഴകിയ ഭക്ഷണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story