Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:29 AM IST Updated On
date_range 11 May 2022 5:29 AM ISTസ്വകാര്യ ബസുകൾ പാതിവഴിയിൽ ട്രിപ് അവസാനിപ്പിക്കുന്നു
text_fieldsbookmark_border
തുറവൂർ: ചേർത്തല-എറണാകുളം, അരൂർ ക്ഷേത്രം-ചേർത്തല റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ പാതി വഴിയിൽ ട്രിപ് അവസാനിപ്പിക്കുന്നതായി പരാതി. വൈകീട്ട് ഏഴിന് ശേഷം സ്വകാര്യ ബസുകൾ ഒന്നും തുറവൂരിൽ നിർത്തി യാത്രക്കാരെ കയറ്റാറില്ല. ബസുകൾ പൊന്നാംവെളി, പട്ടണക്കാട്, വയലാർ കവല തുടങ്ങിയ സ്ഥലങ്ങളിൽ സ്റ്റേ ചെയ്യുകയാണ് പതിവ്. ചില ബസുകൾ പട്ടണക്കാട് ശിവക്ഷേത്രത്തിന് മുന്നിൽ യൂടേൺ തിരിഞ്ഞ് നിർത്തിയ ശേഷം യാത്രക്കാരെ ഇറക്കിവിടുന്നതായി പരാതിയുണ്ട്. തൊട്ടടുത്ത് ബസ് സ്റ്റോപ്പില്ലാത്തതിനാൽ സന്ധ്യ കഴിഞ്ഞെത്തുന്ന യാത്രക്കാരായ സ്ത്രീകളും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. പട്ടണക്കാട് സർക്കാർ സ്കൂളിന് മുന്നിൽ എത്തിയാലേ കെ.എസ്.ആർ.ടി.സി ബസുകൾ കിട്ടൂ. ചേർത്തല -അരൂക്കുറ്റി റൂട്ടിലോടുന്ന സ്വകാര്യ ബസുകളെക്കുറിച്ചും പരാതിയുണ്ട്. കെ.എസ്.ആർ.ടി.സി സർവിസ് നടത്താത്ത ഈ റൂട്ടിൽ സ്വകാര്യ ബസുകളാണ് ആശ്രയം. ഇവിടെയും ബസുകൾ വൈകീട്ടോടെ പാതി വഴിയിൽ ട്രിപ് അവസാനിപ്പിക്കുകയാണ്. അരൂർ ക്ഷേത്രം- ചേർത്തലയാണ് പെർമിറ്റെങ്കിലും വൈകുന്നേരമായാൽ ബസുകൾ തവണക്കടവിൽ ട്രിപ് അവസാനിപ്പിക്കുകയാണ്. ഇവിടെ നിന്ന് ചേർത്തലക്ക് പോകണമെങ്കിൽ മറ്റ് വാഹനങ്ങളെ ആശ്രയിച്ചേ പറ്റൂ. ഗുണ്ട മാഫിയയെപ്പോലെയാണ് ജീവനക്കാർ യാത്രക്കാരോട് പെരുമാറുന്നതെന്ന ആക്ഷേപവും ഉണ്ട്. വിദ്യാർഥികളോടും മറ്റും വളരെ മോശമായി പെരുമാറുന്ന ബസ് ജീവനക്കാർ എണ്ണത്തിൽ വളരെ കൂടുതലാണെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പൊലീസോ മോട്ടോർ വാഹന വകുപ്പ് അധികൃതരോ പരാതി ശ്രദ്ധിക്കുന്നില്ല. വൈകീട്ട് കലൂരിൽനിന്ന് തുറവൂർ വരെയാണ് പെർമിറ്റെന്നും ചേർത്തലക്ക് പോകില്ലെന്നുമാണ് ജീവനക്കാർ പറയുന്നത്. ഏഴ് മണിക്ക് ശേഷം തുറവൂരിൽനിന്ന് ചേർത്തല, ആലപ്പുഴ മേഖലയിലേക്ക് യാത്ര ചെയ്യണമെങ്കിൽ കെ.എസ്.ആർ.ടി.സി മാത്രമാണ് ജനങ്ങൾക്കാശ്രയം. സോളിഡാരിറ്റി കാരവൻ ഇന്ന് ആലപ്പുഴയിൽ ആലപ്പുഴ: ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക എന്ന പ്രമേയത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള നയിക്കുന്ന യൂത്ത് കാരവൻ ബുധനാഴ്ച ജില്ലയിൽ പര്യടനം നടത്തും. ഉച്ചക്ക് രണ്ടിന് ആലപ്പുഴ സക്കറിയ ബസാറിൽനിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്വീകരണ പരിപാടി ആരംഭിക്കും. വൈകീട്ട് 3.30ന് വളഞ്ഞവഴിയിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി പി.പി. ജുമൈൽ ഉദ്ഘാടനം ചെയ്യും. 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന കാരവൻ 12ന് തിരുവനന്തപുരത്ത് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story