Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോഡും മീഡിയനും ​ഒരേ...

റോഡും മീഡിയനും ​ഒരേ ഉയരത്തിൽ; അപകട സാധ്യത വർധിക്കുന്നു

text_fields
bookmark_border
റോഡും മീഡിയനും ​ഒരേ ഉയരത്തിൽ; അപകട സാധ്യത വർധിക്കുന്നു
cancel
അരൂർ: റോഡും മീഡിയനും ​ഒരേ ഉയരത്തിലായതോടെ അപകട സാധ്യത വർധിക്കുന്നു. ചന്തിരൂർ അൽഅമീൻ പബ്ലിക് സ്കൂളിന് സമീപത്താണ് കൂടുതൽ അപകട സാധ്യത. ദേശീയപാത പുനർ നിർമിച്ചപ്പോൾ റോഡി‍ൻെറ ഉയരം മീഡിയ‍ൻെറ ഉയരത്തിന് ഒപ്പമായതാണ് കുഴപ്പമായത്. ബൈക്കുകൾക്കും മറ്റും അനായാസേന മീഡിയൻ മറികടന്ന് എതിർദിശയിലെ റോഡിലേക്ക് കയറുന്നതാണ് അപകടസാധ്യത ഉയർത്തുന്നത്. മീഡിയൻ ഗ്യാപ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നുപോലും ബൈക്കുകളും മറ്റും കടന്നുവരുന്നത് വേഗത്തിൽ എത്തുന്ന വാഹനങ്ങളെ ആശങ്കയിലാക്കും. ദേശീയപാതയിൽ പല സ്ഥലങ്ങളിലും മീഡിയ‍ൻെറ ഉയരം വർധിപ്പിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അടിയന്തരമായി റോഡ് സുരക്ഷാസമിതി ഇക്കാര്യത്തിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ചിത്രം ദേശീയപാത ചന്തിരൂർ​ മീഡിയൻ മറികടക്കാവുന്ന നിലയിലായ​പ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story