Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:29 AM IST Updated On
date_range 10 May 2022 5:29 AM ISTപുന്നപ്ര ഫുട്ബാൾ ടൂർണമെന്‍റിൽ ബി.ബി.ജി അഴീക്കൽ ജേതാക്കൾ
text_fieldsbookmark_border
അമ്പലപ്പുഴ: പുന്നപ്ര കടലോരത്ത് നടന്ന ഫുട്ബാൾ ടൂർണമെന്‍റിൽ ബി.ബി.ജി അഴീക്കൽ ജേതാക്കളായി. നാലുദിവസം നീണ്ട ടൂർണമെന്‍റിൽ ജില്ലയിലെ പ്രമുഖ ടീമുകൾ പങ്കെടുത്തു. എച്ച്. സലാം എം.എൽ.എയാണ് വിജയികൾക്കുള്ള എവറോളിങ് ട്രോഫി സ്പോൺസർ ചെയ്തത്. 25,000 രൂപയായിരുന്നു കാഷ് അവാർഡ്. റണ്ണേഴ്സ്അപ്പിന് 10,000 രൂപയും ട്രോഫിയും നൽകി. വാടക്കൽ ജനത ക്ലബാണ് റണ്ണേഴ്സ്അപ് ആയത്. ശാന്തിഭവൻ മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ട്രോഫി സമ്മാനിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ജി. സൈറസ് കാഷ് അവാർഡുകൾ വിതരണം ചെയ്തു. ചിത്രം: പുന്നപ്ര ഫുട്ബാൾ ടൂർണമെന്‍റ് വിജയികൾക്ക് ശാന്തിഭവൻ മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ട്രോഫി സമ്മാനിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
