Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:31 AM IST Updated On
date_range 9 May 2022 5:31 AM ISTമുഹമ്മ ലയൺസ് ക്ലബ് എക്സലൻസ് അവാർഡ് ഡോ. എസ്.എൻ. ജീനക്ക്
text_fieldsbookmark_border
മണ്ണഞ്ചേരി: കോവിഡുകാല പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം നൽകിയതിന് ലയൺസ് ക്ലബ് മുഹമ്മ ഏർപ്പെടുത്തിയ ലയൺസ് എക്‌സലൻസ് അവാർഡ് കലവൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. എസ്.എൻ. ജീനക്ക് നൽകി. ഡിസ്ട്രിക്റ്റ് ഗവർണർ വി.സി. ജയിംസ് അവാർഡ് സമ്മാനിച്ചു. മുഹമ്മ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്കും മണ്ണഞ്ചേരി പ്രീമെട്രിക് ഹോസ്റ്റലിലേക്കും സംഭാവന ചെയ്ത കുടിവെള്ള ശുദ്ധീകരണ യന്ത്രത്തിന്റെയും കഞ്ഞിക്കുഴി പഞ്ചായത്ത് ബഡ് സ്‌കൂളിലേക്ക് സംഭാവന ചെയ്ത ടെൻസ് മെഷീന്റെയും മംഗളപുരം മരിയൻ വൃദ്ധസദനത്തിലേക്കു സംഭാവന ചെയ്ത സീലിങ് ഫാനുകളുടെയും വിതരണം സെക്കൻഡ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ രാജൻ എൻ. നമ്പൂതിരി നിർവഹിച്ചു. ഫാ. ഡേവിസ് ചിറമേൽ ഫൗണ്ടേഷനുമായി സഹകരിച്ച് ലയൺസ് ക്ലബ് ചെയ്യുന്ന 'പഴയ വസ്ത്രങ്ങൾക്ക് പുതുജീവൻ' പദ്ധതിയിലേക്കുള്ള വസ്ത്ര സംഭരണം ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറി സോണി ജോൺ നിർവഹിച്ചു. മികച്ച ലയൺസ് ക്ലബ് പ്രവർത്തകനുള്ള അവാർഡ് എസ്. റെജിമോൻ മഹാലക്ഷ്‌മിക്കും സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ് അഡ്വ. ടി. സജി തകിടിയിൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ റീജ്യൻ ചെയർമാൻ ടി.എൻ. പ്രിയകുമാർ, സോൺ ചെയർമാൻ എൻ. സുബ്രഹ്മണ്യൻ, സെക്രട്ടറി വി.കെ. പുഷ്പരാജ്, പ്രദീപ്, നവാസ് എന്നിവർ സംസാരിച്ചു. പടം: മുഹമ്മ ലയൺസ് ക്ലബ് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് ഡോ. എസ്.എൻ. ജീനക്ക് ഡിസ്ട്രിക്റ്റ് ഗവർണർ വി.സി. ജയിംസ് നൽകുന്നു apl lions
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story