Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോഡ്​ നന്നാക്കാനായി...

റോഡ്​ നന്നാക്കാനായി പ്രതീകാത്മക റോഡപകട സമരം

text_fields
bookmark_border
റോഡ്​ നന്നാക്കാനായി പ്രതീകാത്മക റോഡപകട സമരം
cancel
എരമല്ലൂർ: പ്രക്ഷോഭങ്ങൾ നിരവധി നടത്തിയിട്ടും റോഡ് നന്നാക്കാൻ അധികൃതർ എത്തിയില്ല. ഒടുവിൽ റോഡപകടം പ്രതീകാത്മകമായി നടത്തി പ്രതിഷേധിച്ചു. എരമല്ലൂർ - എഴുപുന്ന റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനസംരക്ഷണ സമിതി ഇരുചക്രവാഹനങ്ങൾ റോഡിൽ വീണ് വാഹനയാത്രികർക്ക് പരിക്കേൽക്കുന്നതായി ചിത്രീകരിച്ചത്. സമിതി ചെയർമാൻ ദാസ് കുട്ടൻ, സി.ഡി. തങ്കച്ചൻ എന്നിവരാണ് അപകടത്തിൽപെടുന്നതായി അഭിനയിച്ചത്. റെയിൽവേ സ്റ്റേഷന്​ സമീപമായിരുന്നു സമരം. ഇവർ യാത്ര ചെയ്ത് സ്കൂട്ടർ റോഡിലെ കുഴിയിൽ വീണ്​ മറിഞ്ഞാണ് സമരം നടത്തിയത്. സാമൂഹികപ്രവർത്തകൻ രാജപ്പൻ ഉദ്ഘാടനം ചെയ്തു. എരമല്ലൂർ വിജയൻ, റെജി റാഫേൽ, റെനീഷ് ജോസഫ്, കെ.കെ. രഘു, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. ചിത്രം : ജനസംരക്ഷണ സമിതി എഴുപുന്ന റെയിൽവേ ഗേറ്റിന് സമീപം സംഘടിപ്പിച്ച പ്രതീകാത്മക അപകടസമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story