Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:29 AM IST Updated On
date_range 9 May 2022 5:29 AM ISTസരസ്വതി ടീച്ചർക്ക് യാത്രയയപ്പ് നൽകി
text_fieldsbookmark_border
കായംകുളം: നാലുപതിറ്റാണ്ട് കാലം കുരുന്നുകൾക്ക് അക്ഷരജ്ഞാനം പകർന്ന സരസ്വതി ടീച്ചർ ഔദ്യോഗിക ജീവിതത്തിൽനിന്ന് പടിയിറങ്ങി. നഗരസഭ 14ാം വാർഡിലെ അംഗൻവാടി അധ്യാപികയായ സരസ്വതിക്ക് നാട്ടിലെ വിവിധ സംഘടനകൾ ഉപഹാരം കൈമാറി. ബഥേൽ ചർച്ച് കോമ്പൗണ്ടിൽ നടന്ന യാത്രയയപ്പ് സമ്മേളനം നഗരസഭ ചെയർപേഴ്സൻ പി. ശശികല ഉദ്ഘാടനം ചെയ്തു. കൗൺസിലർ അൻസാരി കോയിക്കലേത്ത് അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് കമ്മിറ്റി മുൻ അംഗം അഡ്വ. ഇ. സമീർ ആദരവ് നിർവഹിച്ചു. സി.ഡി.എസ് മെംബർ റംലത്ത്, എ.ഡി.എസ് പ്രസിഡന്റ് ഹസീന സുധീർ, സുശീല രമണൻ, ജോമോൻ തെക്കേക്കര, ബിന്ദു മോഹൻ, സെമീന രാജൻ, ബിന്ദു അജയൻ എന്നിവർ സംസാരിച്ചു. ചിത്രം: പെരിങ്ങാല അംഗൻവാടിയിൽനിന്ന് വിരമിച്ച സരസ്വതിക്ക് നഗരസഭ ചെയർപേഴ്സൻ പി. ശശികല ഉപഹാരം കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
