Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:29 AM IST Updated On
date_range 9 May 2022 5:29 AM ISTശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും
text_fieldsbookmark_border
അമ്പലപ്പുഴ: പുന്നപ്ര നാലുപുരക്കൽ ശ്രീദുർഗ മഹാവിഷ്ണു ക്ഷേത്രത്തിൽ 17, 18, 19 തീയതികളിൽ നടക്കുമെന്ന് ക്ഷേത്ര യോഗം പ്രസിഡന്‍റ് പി.പി. സലിം കുമാർ, സെക്രട്ടറി സരോജിനി കൃഷ്ണൻ എന്നിവർ അറിയിച്ചു. ശിവഗിരി മഠാധിപതി സച്ചിതാനന്ദ സ്വാമികളുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുക. ഇതിന് മുന്നോടിയായി ശനിയാഴ്ച പീതാംബര ദീക്ഷ ചടങ്ങ് നടന്നു. അസ്പർശാനന്ദ സ്വാമികൾ ശിവഗിരി മoത്തിൽനിന്ന് ഗുരുധർമ പ്രചാരണ സഭ നാലുപുരക്കൽ 1532ാം നമ്പർ യൂനിറ്റ് സെക്രട്ടറി കെ.എസ്. പ്രശാന്തൻ കൈതത്തിൽ പീതാംബര ദീക്ഷ എറ്റുവാങ്ങി. 14ന് രാവിലെ 10 മുതൽ ശ്രീനാരായണ ദിവ്യപ്രബോധന ധ്യാന വിളംബരം നടക്കും.15ന് ഞായറാഴ്‌ച രാവിലെ ഒമ്പതിന് കലവറ നിറക്കൽ ചടങ്ങ്. 17ന് ഉച്ചക്ക് രണ്ടിന് ആചാര്യവരണം, 4.30ന് ദിവ്യജ്യോതി പ്രതിഷ്ഠ, 4.45ന് ദിവ്യജ്യോതി ദർശനം എന്നീ ചടങ്ങുകൾ നടക്കും.18ന് രാവിലെ ആറുമുതൽ ഗുരുകൃതികളുടെ പാരായണം നടക്കും. സമാപന ദിവസമായ 19ന് രാവിലെ 11.30ന് മഹാസർവൈശ്വര്യ പൂജ, വൈകീട്ട് നാലിന് യജ്ഞാവലോകനവും 4.30ന് ദിവ്യപ്രബോധന ആത്മസായുജ്യ പ്രതിജ്ഞ, സമൂഹ പ്രാർഥന, മഹാഗുരുപൂജ എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story