Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:35 AM IST Updated On
date_range 8 May 2022 5:35 AM ISTപൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ല സമ്മേളനം
text_fieldsbookmark_border
ആലപ്പുഴ: പൊലീസ് ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ടവരാണെന്ന് എച്ച്. സലാം എം.എല്‍.എ അഭിപ്രായപ്പെട്ടു. ആലപ്പുഴ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിരമിച്ച സേനാംഗങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് സര്‍ക്കാറിന്റെ കൂടി ബാധ്യതയാണന്നും അതുകൊണ്ടുതന്നെ ഇവരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാന്‍ ശ്രമം നടത്തുമെന്നും എം.എല്‍.എ പറഞ്ഞു. അസോസിയേഷന്‍ ജില്ല പ്രസിഡന്റ് സി.കെ. ഉത്തമന്‍ അധ്യക്ഷതവഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ആര്‍. രാജേഷ് മുഖ്യാതിഥിയായി. ജില്ല പൊലീസ് മേധാവി ജി. ജയ്‌ദേവ് ജനപ്രതിനിധികളെയും വിവിധ മേഖലകളില്‍ മികവ് തെളിച്ചവരെയും ആദരിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് വിതരണം സ്വാഗതസംഘം ചെയര്‍മാന്‍ ഐവാന്‍ രത്തിനം നിര്‍വഹിച്ചു. പി. പ്രദീപ്, പി. മോഹനചന്ദ്രന്‍, കെ.പി. മോഹന്‍ദാസ്, കെ.എസ്. ബൈജു, കെ. ശശിധരന്‍, ജെ. ഉദയകുമാര്‍, ജി. ഹരിദാസ്, കെ.ജി. വിശ്വപ്പന്‍, പി.കെ. കുര്യന്‍, സി.എക്‌സ്. ഗിവന്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story