Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുന്നപ്ര...

പുന്നപ്ര വ്യവസായസമുച്ചയം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
അമ്പലപ്പുഴ: പുന്നപ്ര വ്യവസായ എസ്റ്റേറ്റില്‍ നിര്‍മിച്ച ബഹുനില വ്യവസായ സമുച്ചയത്തിന്‍റെ ഉദ്ഘാടനം തിങ്കളാഴ്ച വ്യവസായ മന്ത്രി പി. രാജീവ് നിര്‍വഹിക്കും. വിവിധോദ്ദേശ വ്യാപാര പ്രോത്സാഹന കേന്ദ്രത്തിന്‍റെയും ആലപ്പുഴ ജില്ല വ്യവസായ കേന്ദ്രത്തിന്‍റെയും നിര്‍മാണോദ്ഘാടനവും ഇതോടനുബന്ധിച്ച്​ നടക്കും. ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ബഹുനില വ്യവസായ എസ്റ്റേറ്റ് നിര്‍മിച്ചത്. പ്രാരംഭ ഘട്ടത്തില്‍ 15 കോടി രൂപയുടെ നിക്ഷേപവും 750 പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കാന്‍ വ്യവസായ സമുച്ചയത്തിലെ പുതുസംരംഭങ്ങള്‍ക്ക് കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. 12.86 കോടി രൂപക്ക്​ ഭരണാനുമതി ലഭിച്ച പദ്ധതി 4251 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ആധുനിക സൗകര്യങ്ങളോടെയാണ് നിര്‍മിച്ചിരിക്കുന്നത്. നാളെ വൈകീട്ട്​ നാലിന് വ്യവസായ സമുച്ചയ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പിയും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരിയും വിശിഷ്ടാതിഥികളായി പങ്കെടുക്കും. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും. apl samuchchayam പുന്നപ്ര വ്യവസായ എസ്റ്റേറ്റില്‍ നാളെ വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്യുന്ന ബഹുനില വ്യവസായ സമുച്ചയം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story