Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:34 AM IST Updated On
date_range 8 May 2022 5:34 AM ISTഭിന്നശേഷിക്കാര്‍ക്ക് മൊബൈല്‍ മെഡിക്കല്‍ സേവനവുമായി റീഹാബ് എക്സ്പ്രസ്
text_fieldsbookmark_border
ആലപ്പുഴ: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആൻഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍) സജ്ജീകരിച്ച റീഹാബ് എക്സ്പ്രസ് ജില്ലയില്‍ എത്തുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലതല പരിപാടികളോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിലാണ് ഭിന്നശേഷിക്കാര്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഈ ബസില്‍ ലഭിക്കുക. ഫിസിയോതെറപ്പി, സ്പീച്ച് തെറപ്പി, ഒക്യുപ്പേഷനല്‍ തെറപ്പി, കേള്‍വി പരിശോധന, ഭിന്നശേഷി സഹായ ഉപകരണ നിര്‍ണയ പരിശോധന തുടങ്ങിയവ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ലഭ്യമാക്കാനുള്ള മൊബൈല്‍ സംവിധാനമാണ് റീഹാബ് എക്സ്പ്രസ്. ഈ മാസം 11 മുതല്‍ 13 വരെ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ സേവനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ജില്ല സാമൂഹികനീതി ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04772 253870. സൈബര്‍ സുരക്ഷ; പരിശീലനത്തിന് തുടക്കമായി ആലപ്പുഴ: 100ദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. തിരുവനന്തപുരം കൈറ്റ് വിക്ടേഴ്‌സ് സ്റ്റുഡിയോയില്‍ മന്ത്രി വി. ശിവന്‍കുട്ടി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളില്‍ ജില്ലയിലെ ആദ്യ പരിശീലന പരിപാടിക്ക് തുടക്കംകുറിച്ചു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ വനിത കമീഷന്‍ അധ്യക്ഷ പി. സതീദേവി, എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ജി.ഇ കെ. ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story