Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:34 AM IST Updated On
date_range 8 May 2022 5:34 AM ISTതൃക്കുന്നപ്പുഴയിൽ കുടിവെള്ളക്ഷാമം: പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ താലൂക്ക് ഓഫിസ് ഉപരോധിച്ചു
text_fieldsbookmark_border
ആറാട്ടുപുഴ: തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ താലൂക്ക് വികസന സമിതി ബഹിഷ്കരിച്ച് താലൂക്ക് ഓഫിസിനുമുന്നിൽ ധർണ നടത്തി. പ്രശ്ന പരിഹാരകാര്യത്തിൽ ഗുരുതര വീഴ്ചയാണ് ഭൂജലവകുപ്പ് കാട്ടുന്നതെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. 2019 ൽ തീരദേശ വികസന കോർപറേഷൻ പഞ്ചായത്തിന് അനുവദിച്ച തുക ഉപയോഗിച്ച് കുഴൽക്കിണർ സ്ഥാപിക്കുന്നതിന് അഞ്ച്, 15, 17 വാർഡുകളിൽ ഭൂജലവകുപ്പ് നല്‍കിയ എസ്റ്റിമേറ്റ് പ്രകാരം പണം അടച്ചു. എന്നാല്‍, 15ാം വാർഡിൽ മാത്രമാണ് പണി പൂർത്തീകരിച്ചത്. വാർഡ് അഞ്ചിൽ സ്ഥാപിച്ച കുഴൽക്കിണർ 2021 ജനുവരി 26 ന് ഉദ്‌ഘാടനം ചെയ്‌തെങ്കിലും ഫെബ്രുവരി രണ്ടിന് പ്രവര്‍ത്തനരഹിതമായി. ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. വാർഡ് 17ലെ പണി പാതിവഴിയിൽ മുടങ്ങി. 2021 മാർച്ചിൽ ആറ്, 16 വാർഡുകളിൽ കുഴൽക്കിണർ നിർമിക്കാൻ പഞ്ചായത്ത് ഫണ്ടിൽനിന്ന് ഗ്രൗണ്ട് വാട്ടറിന് പണമടച്ചു. ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. 2022 ഫെബ്രുവരിയിൽ നാലാം വാർഡിലേക്ക് കുഴൽക്കിണർ നിർമിക്കുന്നതിന് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റിന് തുക അടച്ചു, നടപടിയില്ല. 2019 ൽ മൂന്ന് ആർ.ഒ പ്ലാന്റിന് പണമടച്ചു. ഇതുവരെ നടപടിയില്ല. 2021-22 പദ്ധതിയിൽ പൈപ്പ് ലൈൻ ദീർഘിപ്പിക്കലിന് 30 ലക്ഷം രൂപ ഗ്രൗണ്ട് വാട്ടറിൽ അടച്ചു. 11 ലക്ഷം രൂപയുടെ പണി മാത്രമാണ് നടന്നത്. പഞ്ചായത്തിലെ പകുതി വാർഡുകളിലും ജലം ലഭിക്കാതെ ആളുകൾ നെട്ടോട്ടം ഓടുകയാണ്. ഈ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാർ സമരക്കാരുമായി ചർച്ച നടത്തി, ഭൂജല വകുപ്പുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് അറിയിച്ചതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു. ധർണ ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എം.ആർ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ സിയാർ തൃക്കുന്നപ്പുഴ അധ്യക്ഷത വഹിച്ചു. അമ്മിണി, എസ്. സുജിത്ത്, സിനി, വി. ഷുക്കൂർ, ബിനു ചുള്ളിയിൽ, വിഷ്ണു ആർ. ഹരിപ്പാട്, റോഷൻ, അബാദ്, വിവേക്, സുജിത്ത് കുമാരപുരം, പ്രമോദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
