Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:33 AM IST Updated On
date_range 8 May 2022 5:33 AM ISTനിർമാണം നടന്ന റോഡുകളുടെ വശങ്ങളിലെ മെറ്റല്‍ ഫില്ലിങ് പൂര്‍ത്തിയാക്കണം- വികസന സമിതി യോഗം
text_fieldsbookmark_border
ആലപ്പുഴ: നഗരത്തിലെ നിർമാണം പൂർത്തിയായ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലെയും മെറ്റല്‍ ഫില്ലിംഗ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പി.ഡബ്ല്യു.ഡിയോട് അമ്പലപ്പുഴ താലൂക്ക് വികസനസമിതി ആവശ്യപ്പെട്ടു. മഴക്കാലത്തിന് മുമ്പ് തന്നെ പ്രധാന തോടുകളും കനാലുകളും വൃത്തിയാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകണം. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുന്നതിന് വാട്ടര്‍ അതോറിറ്റിക്കും നിർദേശം നല്‍കി. ഫുഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്മെന്റ് നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആഴ്ചയിലൊരിക്കല്‍ സംയുക്ത പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സഭ ആവശ്യപ്പെട്ടു. അതത് വകുപ്പുകള്‍ മുന്‍കൈയെടുത്ത് മഴക്കാലത്തിന് മുമ്പ് അപകടകരമായ മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിന് നടപടി സ്വീകരിക്കുന്നതിനും താലൂക്ക് സമിതി നിർദേശിച്ചു. നിത്യോപയോഗ സാധനങ്ങള്‍ക്ക് കടകളില്‍ വിലവിവര പട്ടിക പ്രസിദ്ധപ്പെടുത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കണം. സീറോ ജങ്ഷന് മുതല്‍ കൈചൂണ്ടി ജങ്ഷന് വരെ റോഡ് കൈയേറ്റവും അനധികൃത പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചത് ഒഴിപ്പിക്കുന്നതിന് നഗരസഭയും പി.ഡബ്ല്യു.ഡിയും ചേര്‍ന്ന് നടപടി സ്വീകരിക്കുന്നതിനും യോഗം നിർദേശിച്ചു. അമ്പലപ്പുഴ താലൂക്ക് ഓഫിസില്‍ ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആര്യാട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി. മഹീന്ദ്രന്‍, അമ്പലപ്പുഴ തഹസില്‍ദാര്‍ സി. പ്രേംജി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. apl yogam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story