Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:28 AM IST Updated On
date_range 8 May 2022 5:28 AM ISTവാത്തികാട്-പൂത്തോട്ട ജങ്കാർ സർവിസ് പുനരാരംഭിക്കാത്തതിൽ പ്രതിഷേധം
text_fieldsbookmark_border
പെരുമ്പളം: പുകയുന്നു. പാണാവള്ളി-പെരുമ്പളം മാർക്കറ്റ് ഐശ്വര്യം ജങ്കാർ നിരന്തരം തകരാറാകുന്നതുകൊണ്ട് ബദൽ സംവിധാനം ഏർപ്പെടുത്താത്തതിലാണ് ജനരോഷം ഉയരുന്നത്. തകരാറിലായ ഐശ്വര്യം ജങ്കാർ ഏഴ് ദിവസംകൊണ്ട് പണി പൂർത്തിയാക്കി സർവിസ് നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചെങ്കിലും 14 ദിവസം കഴിഞ്ഞിട്ടും സർവിസ് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ യാത്ര പ്രശ്നത്തിന് ഗുരുതര പ്രതിസന്ധി ഉണ്ടായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പെരുമ്പളം പഞ്ചായത്ത് ഭരണസമിതിക്കെതിരെ വലിയ ജനവികാരമാണ് ഉയരുന്നത്. ഐശ്വര്യം ജങ്കാറിന്റെ നിരന്തരമുള്ള തകരാറ് പരിഹരിക്കാൻ എൻജിൻ പണി നടത്തേണ്ടതിനാൽ ഭീമമായ തുക വേണ്ടി വരും. ഐശ്വര്യം ജങ്കാറിന്റെ ഫിറ്റ്നസ് സമയവും ഏകദേശം കഴിഞ്ഞിട്ടുണ്ട്. ബദൽ സംവിധാനം ഏർപ്പെടുത്തി ജങ്കാർ സർവിസ് ഉടൻ ആരംഭിക്കണമെന്നാണ് ദ്വീപുവാസികൾ ആവശ്യപ്പെടുന്നത്. സർവിസ് തുടങ്ങാൻ ഇനിയും താമസിച്ചാൽ സമര പരിപാടി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് വിവിധ സംഘടനകൾ. ചിത്രം: തകരാറിലായ ഐശ്വര്യം ജങ്കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
