Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴയിലെ രാജ്യാന്തര...

ആലപ്പുഴയിലെ രാജ്യാന്തര 'നീന്തൽക്കുളം' അടഞ്ഞുതന്നെ

text_fields
bookmark_border
നവീകരണത്തിന്​ അഞ്ചുവർഷത്തിലേറെ സമയമെടുത്തിട്ടും പൂർത്തിയായില്ല ആലപ്പുഴ: രാജ്യാന്തരനിലവാരത്തിൽ സജ്ജീകരിച്ച ആലപ്പുഴ ലൈറ്റ്​ ഹൗസിന്​ സമീപത്തെ രാജാകേശവദാസ്​ 'നീന്തൽക്കുളം' തുറക്കാനുള്ള കാത്തിരിപ്പിന്​ 18 വർഷത്തെ പഴക്കം​. അഞ്ചുവർഷത്തിലേറെ സമയ​മെടുത്തിട്ടും നവീകരണം പൂർത്തീകരിക്കാൻ കഴിയാത്തതാണ്​ ഇപ്പോഴത്തെ പ്രശ്നം. 2021 ജനുവരിയിൽ തുറക്കുമെന്ന പ്രഖ്യാപനം വന്നെങ്കിലും സാ​ങ്കേതികത തകരാറിൽ കുരുങ്ങി വേണ്ടെന്നുവെച്ചു. ജർമൻ നിർമിത യന്ത്രങ്ങളും ഉപകരണങ്ങളും സ്ഥാപിച്ചശേഷം സ്വിമ്മിങ്​ പൂളിൽ വെള്ളംനിറച്ച്​ നടത്തിയ പരീക്ഷണം പരാജയപ്പെട്ടതും വിനയായി. പ്രഷർ താങ്ങാതെ പൂളിനകത്തെ ദ്രവിച്ച പഴയ​​പൈപ്പുകൾ പൊട്ടിയതോടെ വെള്ളംകയറി ഇറങ്ങുന്നതിന്​ തടസ്സമായി. ഇതുമാറ്റി സ്ഥാപിക്കുന്നതിനൊപ്പം പൂളിന്‍റെ താഴ്ചയെ സംബന്ധിച്ച സാ​​​ങ്കേതിക പ്രശ്നവും ഉടലെടുത്തു. വാട്ടർ ലവൽ കൂട്ടാനുള്ള നടപടി പൂർത്തിയാക്കി തുറക്കുമെന്നാണ്​ അധികൃതർ പറയുന്നത്​. സ്വകാര്യസ്ഥാപനത്തിന്​ പാട്ടത്തിന്​ വിട്ടുനൽകിയ കാലയളവിൽ ഒരു കുട്ടി മുങ്ങിമരിച്ചിരുന്നു. അതിനുപിന്നാലെ ഒരുവശത്തെ ആഴംകുറച്ചതോടെ പ്രഫഷനൽ മത്സരങ്ങളും പരിശീലനവും നടത്താൻ കഴിയാത്ത സാഹചര്യമായി​. രാജ്യാന്തര നിലവാരത്തിൽ എട്ട്​ ട്രാക്കുകൾ സജ്ജമാക്കിയ പൂളിൽ നീന്തൽപരിശീലനം നടത്തിയാൽ കുട്ടികളുടെ തലതാഴെ ഇടിക്കുന്ന സ്ഥിതിയാണ്​. നിലവിലെ വാട്ടർ ലെവൽ ഉയർത്തി പ്രശ്നംപരിഹരിക്കാനാണ്​​ അധികൃതരുടെ നീക്കം. നാശത്തി​ന്‍റെ വക്കിലെത്തിയ നീന്തൽക്കുളം 2.6 കോടി മുടക്കിയാണ്​ നവീകരിച്ചത്​​. ആലപ്പുഴയിൽ ദേശീയ നീന്തൽ കായികമത്സരം നടത്താൻ കഴിയുന്ന രീതിയിൽ 50 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയുമുള്ള നീന്തൽ കുളത്തിന്​ 27 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്​. 300 പേർക്ക്​ ഇരിക്കാവുന്ന ഗാലറിയും വിശ്രമമുറിയുമുണ്ട്​. കേരളത്തിൽ ആലപ്പുഴക്ക്​ പുറമേ തിരുവനന്തപുരത്തും തൃശൂരുമാണ്​ ഇത്തരം സൗകര്യമുള്ള സ്വിമ്മിങ്​ പൂൾ ഉള്ളത്​. 1997ൽ മുൻമുഖ്യമന്ത്രി ഇ.കെ. നായനാരുടെ കാലത്താണ്​ നീന്തൽക്കുളം നിർമിച്ചത്​. തുടക്കത്തിൽ സംസ്ഥാന സ്​പോർട്​സ്​ കൗൺസിൽ നേരിട്ടായിരുന്നു പരിപാലനം. ഉദ്​ഘാടനം കഴിഞ്ഞ്​ കുറേനാൾ നന്നായി പ്രവർത്തിച്ചു. 2001ൽ ഇവർ പിന്മാറിയതോടെ സ്വകാര്യസ്ഥാപനത്തിന്​ പാട്ടത്തിന്​ നൽകി. വാടക ഇനത്തിൽ ലക്ഷങ്ങൾ കുടിശ്ശിക വന്നതോടെ അവരും ഉപേക്ഷിച്ചു. പിന്നീട്​ നീന്തൽക്കുളത്തിന്‍റെ ചുമതല ജില്ല സ്​പോർട്​സ്​ കൗൺസിൽ ഏറ്റെടുത്തു. അവർ 2017ൽ കുളത്തിന്റെ നവീകരണം ആരംഭിച്ചു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ നൂറുദിനകർമ പദ്ധതിയിലും നീന്തൽക്കുളം തുറക്കുമെന്ന്​ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. APL swiming pool നവീകരണം പൂർത്തിയായിട്ടും തുറക്കാത്ത ആലപ്പുഴ ലൈറ്റ്​ ഹൗസിന്​ സമീപത്തെ രാജാകേശവദാസ്​ നീന്തൽക്കുളം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story