Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:29 AM IST Updated On
date_range 6 May 2022 5:29 AM ISTവിളവെടുപ്പ് പ്രതിസന്ധി; കർഷകന് നെല്ല് കൊയ്തുനൽകി നാട്ടുകാർ
text_fieldsbookmark_border
കുട്ടനാട്: ആത്മഹത്യയുടെ വക്കിലെത്തിയ കർഷകനെ സഹായിക്കാൻ നാട്ടുകാർ രംഗത്തിറങ്ങി നെല്ല് വിളവെടുത്തു. രണ്ട് ഏക്കർ കൃഷിയിടം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ കുട്ടൻ എന്ന കർഷകനെ സഹായിക്കാനാണ് നാട്ടുകാർ രംഗത്തെത്തിയത്. ദിവസങ്ങളായി ഊണും ഉറക്കവുമില്ലാതെ കൃഷിയിടത്തിലുണ്ടായിരുന്ന കുട്ടന് തലചുറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കർഷകന്റെ ദുരിതം മനസ്സിലാക്കിയ നാട്ടുകാർ തങ്ങളാലാകുംവിധം നെല്ല് കൊയ്തെടുത്തു നൽകുകയായിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച് നൂറുമേനി വിളയിച്ച പാടശേഖരത്തിൽ വിളവെടുക്കാൻ സാധിക്കാത്തതാണ് കുട്ടനെ അവശനാക്കിയത്. കൊയ്ത്തുയന്ത്രം ഇറക്കുമ്പോൾ താഴ്ന്നു പോകുന്നതാണ് പ്രതിസന്ധിയായത്. ഇരുപതിൽ തോമസുകുട്ടി, തോപ്പിൽചിറ കുഞ്ഞുമോൻ, ഇരുപത്തഞ്ചിൽചിറ കണ്ണപ്പൻ, കൊറ്റേഴം അനിരുദ്ധൻ, അനിൽ പൊന്നൻവാട തുടങ്ങിയവരുടെ കൃഷിയും ഇക്കാരണത്താൽ വിളവെടുക്കാനായിട്ടില്ല. ചില കർഷകർ തൊഴിലാളികളെ ഇറക്കി നെല്ല് കൊയ്തെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. തൊഴിലാളികളെ ഇറക്കി കൊയ്തെടുത്താൽ ഏറെ സാമ്പത്തിക ബാധ്യത വരുമെന്നതിനാൽ പലർക്കും സാധിക്കില്ല. ഭാരം കുറഞ്ഞ യന്ത്രം എത്തിച്ചാൽ വിളവെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ കൊയ്ത്തുയന്ത്രം തേടി കുട്ടനാടിന്റെ പല ഭാഗത്തും ഓടി നടക്കുകയാണ് കർഷകർ. കൊയ്ത്തുയന്ത്രം താഴുന്നതിനാൽ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ അയ്യനാട് പാടശേഖരത്തിലെ മണപ്പള്ളി ഭാഗത്തെ കർഷകരും ദുരിതത്തിലാണ്. റേഷൻ നൽകിയില്ല; കടയുടമയിൽനിന്ന് പിഴയീടാക്കി വയോധികക്ക് കൈമാറി 15,782 രൂപയാണ് സി.ഐ.ടി.യു നേതാവായ കടയുടമയിൽനിന്ന് ഈടാക്കിയത് ആലപ്പുഴ: കാർഡ് ഉടമയായ വയോധികയെ കബളിപ്പിച്ച് ഭക്ഷ്യധാന്യം തട്ടിയെടുത്ത സംഭവത്തിൽ സി.ഐ.ടി.യു നേതാവായ റേഷൻ വ്യാപാരിക്ക് പൊതുവിതരണ വകുപ്പ് 15,782 രൂപ പിഴചുമത്തി. പിഴത്തുക പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ ഭക്ഷ്യസുരക്ഷ അലവൻസായി കാർഡ് ഉടമക്ക് കൈമാറി. കണിച്ചുകുളങ്ങര കുറുപ്പശ്ശേരി വീട്ടിൽ രാജമ്മക്കാണ് ലഭിക്കാത്ത ഭക്ഷ്യധാന്യത്തിന്റെ വിലയായി പണം കിട്ടിയത്. ദേശീയ ഭക്ഷ്യഭദ്രത നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കാർഡ് ഉടമക്ക് ഭക്ഷ്യസുരക്ഷ അലവൻസ് നൽകിയത്. റേഷൻ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) താലൂക്ക് പ്രസിഡന്റ് ബേബിക്കുട്ടനിൽനിന്നാണ് പൊതുവിതരണ വകുപ്പ് പിഴയീടാക്കിയത്. ഇയാളുടെ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ 196ാം നമ്പർ റേഷൻകടയിൽനിന്നാണ് രാജമ്മ റേഷൻ വാങ്ങിയിരുന്നത്. മുൻഗണനവിഭാഗം കാർഡുണ്ടായിരുന്ന (പിങ്ക്) രാജമ്മക്ക് രോഗാവസ്ഥയും പിന്നാക്കാവസ്ഥയും പരിഗണിച്ച് രണ്ടുവർഷം മുമ്പ് പൊതുവിതരണ വകുപ്പ് എ.എ.വൈ കാർഡ് നൽകി. എന്നാൽ, കടയുടമ ഇക്കാര്യം മറച്ചുവെച്ച് ഇവർക്കുള്ള ഭക്ഷ്യധാന്യം തട്ടിയെടുക്കുകയായിരുന്നുവെന്ന് ഫെബ്രുവരിയിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് റേഷൻകട സസ്പെൻഡ് ചെയ്ത് വിശദ അന്വേഷണം നടത്തിയാണ് നൽകാതിരുന്ന ഭക്ഷ്യധാന്യത്തിന് പിഴ ഈടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story