Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:28 AM IST Updated On
date_range 6 May 2022 5:28 AM ISTഅംഗൻവാടിക്ക് ചുറ്റുമതിലില്ലാത്തത് ഭീഷണി
text_fieldsbookmark_border
വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഒമ്പതാം വാർഡിലെ 69ാം നമ്പർ കളത്തിൽ ഭജനമഠം അംഗൻവാടിക്ക് ചുറ്റുമതിലില്ലാത്തത് ഭീഷണിയാകുന്നു. മാളിയേക്കൽ റോഡിലെ വളവുള്ള ഭാഗത്താണ് അംഗൻവാടി കെട്ടിടം ഉള്ളതെന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. ഇരുപതോളം കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത്. കഴിഞ്ഞ ദിവസം വാഹനം ഇടിച്ച് അംഗൻവാടിയുടെ തിണ്ണക്ക് കേടുപാട് സംഭവിച്ചിരുന്നു. സദാ വാഹനങ്ങൾ പോകുന്നതുകൊണ്ട് കുട്ടികളെ മുൻകരുതലെടുത്താണ് പഠിപ്പിക്കുന്നത്. അധ്യാപികയുടെ കണ്ണ് തെറ്റിയാൽ കുട്ടികൾ പുറത്തേക്ക് പോകുന്നതുകൊണ്ട് വാതിൽ അടച്ചിടുകയാണ് പതിവ്. ഒരാൾ മാത്രമുള്ള സമയത്ത് കുട്ടികളെ നിയന്ത്രിക്കൽ ശ്രമകരമാണ്. അരൂക്കുറ്റി ആശുപത്രിയുടെ കുടപുറം സബ്ബ് സെന്‍ററായും ഈ അംഗൻവാടി പ്രവർത്തിക്കുന്നുണ്ട്. മാസത്തിൽ ഒരു ദിവസം കുട്ടികൾക്കുള്ള കുത്തിവെപ്പും ആഴ്ചയിൽ ഗർഭിണികൾക്കുള്ള പരിശോധനയും ഇവിടെ നടക്കുന്നു. ദീർഘനാളായ ആവശ്യമാണ് ചുറ്റുമതിൽ വേണമെന്നത്. കെട്ടിടത്തിന് കാലപ്പഴക്കവുമുണ്ട് . ചിത്രം: ചുറ്റുമതിലില്ലാത്ത അരൂക്കുറ്റി കളത്തിൽ ഭജനമഠം അംഗൻവാടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
