Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:42 AM IST Updated On
date_range 5 May 2022 5:42 AM ISTകൊടിമരത്തെ ചൊല്ലി തർക്കം; സി.പി.ഐ-കോൺഗ്രസ് സംഘർഷത്തിൽ പരിക്ക്
text_fieldsbookmark_border
ചാരുംമൂട്: കോൺഗ്രസ് ഓഫിസിനു തൊട്ടടുത്ത് സി.പി.ഐയുടെ കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിലും ഒടുവിൽ സംഘട്ടനത്തിലും കലാശിച്ചു. പൊലീസുകാരും പാർട്ടി പ്രവർത്തകരുമടക്കം 25 ഓളം പേർക്ക് പരിക്കേറ്റു. കല്ലേറിനിടെ കോൺഗ്രസ് പ്രവർത്തകർ കൊടിമരം പിഴുതിട്ടു. സി.പി.ഐ പ്രവർത്തകർ കോൺഗ്രസ് ഓഫിസ് അടിച്ചു തകർത്തു. ഇരു ഭാഗത്തു നിന്നും ശക്തമായ കല്ലേറിൽ പിടിച്ചു നിൽക്കാതെ ചെങ്ങന്നൂർ ഡി.വൈ.എസ്.പി അടക്കമുള്ള പൊലീസുകാരധികവും ഓടി മാറേണ്ടി വന്നു. ഇതോടെ ഇരുഭാഗത്തെയും പ്രവർത്തകർ നേർക്കുനേർ ഏറ്റുമുട്ടുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു സംഘർഷത്തിൻെറ തുടക്കം. കഴിഞ്ഞ ദിവസം ചാരുംമൂട് കോൺഗ്രസ് ഓഫിസിന് തൊട്ടടുത്ത് സി.പി.യുടെ കൊടിമരം സ്ഥാപിച്ചിരുന്നു. ഇത് കോൺഗ്രസ് പ്രവർത്തകർ പിഴുതിട്ടു. പിന്നീട് സി.പി.ഐ പ്രവർത്തകർ മൂന്ന് മീറ്റർ അകലേത്ത് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ, കൊടിമരം മാറ്റണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. ഇതു സംബസിച്ച് നേതാക്കൾ ചെങ്ങന്നൂർ ആർ.ഡി.ഒ ക്ക് പരാതിയും നൽകിയിരുന്നു. ബുധനാഴ്ച വൈകീട്ട് കൊടിമരം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് പ്രവർത്തകരും കൊടിമരം സംരക്ഷിക്കാൻ സി.പി.ഐ പ്രവർത്തകരും സ്ഥലത്ത് നിലയുറപ്പിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. നൂറനാട് സി.ഐയും തഹസിൽദാർ സന്തോഷ് കുമാറും സ്ഥലത്തെത്തിയെങ്കിലും തീരുമാനമായില്ല. ഇതിനിടെ സംഘർഷം ഉണ്ടാകുകയായിരുന്നു. Photo കൊടിമരം നീക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
