Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:29 AM IST Updated On
date_range 5 May 2022 5:29 AM ISTആരോഗ്യമേഖലയിൽ സമഗ്ര പദ്ധതികൾ -എ.എം. ആരിഫ് എം.പി
text_fieldsbookmark_border
ആലപ്പുഴ: മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യ വികസനവും രോഗികൾക്കുള്ള സേവനവും മെച്ചപ്പെടുത്തുന്നതിന് പദ്ധതികൾ നടപ്പാക്കുമെന്ന് എ.എം. ആരിഫ് എം.പി. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഫണ്ട്, എം.പി ഫണ്ട്, സി.എസ്.ആർ ഫണ്ട് തുടങ്ങിയവ മണ്ഡലത്തിലെ പ്രധാന ആശുപത്രികളിലെ വികസനത്തിന് മുൻഗണനക്രമത്തിൽ സമയബന്ധിതമായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ലയിലെ പ്രധാന ആശുപത്രികളായ ചേർത്തല താലൂക്ക് ആശുപത്രി, ബീച്ച് ആശുപത്രി, ജനറൽ ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. പുതുതായി ആവശ്യമുള്ള പദ്ധതികളെപറ്റി ചർച്ച നടത്തുകയും രോഗികളോടും കൂട്ടിരിപ്പുകാരോടും വിവരങ്ങൾ ആരായുകയും ചെയ്തു. വിവിധ ആശുപത്രികളിൽ നടത്തിയ യോഗത്തിൽ ബന്ധപ്പെട്ട മുനിസിപ്പൽ ചെയർമാൻമാർ, ആശുപത്രി സൂപ്രണ്ടുമാർ, എച്ച്.എം.സി അംഗങ്ങൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. സന്ദർശനത്തിന്റെ ഭാഗമായി ചേർത്തല, കായംകുളം താലൂക്ക് ആശുപത്രികളിൽ എം.പി ഫണ്ടിൽനിന്നുള്ള ആംബുലൻസുകൾ രണ്ട് ആഴ്ചക്കുള്ളിൽ ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബീച്ച് ആശുപത്രിയിൽ കുട്ടികളുടെ കളിസ്ഥലം, മിനി മാസ്റ്റ് ലൈറ്റ്, ജനറൽ ആശുപത്രിയിൽ ലോൺട്രി കെട്ടിടം, കായംകുളം ആശുപത്രിയിൽ മോർച്ചറി നവീകരണം എന്നിവ എം.പി ഫണ്ടിൽനിന്ന് ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story