Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 5:32 AM IST Updated On
date_range 4 May 2022 5:32 AM ISTതെരുവുവാസികൾക്ക് വിരുന്നൊരുക്കി
text_fieldsbookmark_border
കായംകുളം: പെരുന്നാൾ ദിനത്തിൽ തെരുവ് വാസികൾക്ക് വിരുന്ന് ഒരുക്കി ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകർ. തെരുവിൽ അലയുന്നവർക്കും അഗതികൾക്കുമാണ് സംഘം ആഘോഷ ദിനത്തിൽ ഭക്ഷണം നൽകിയത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എസ്. കേശുനാഥ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ജനസേവന വിഭാഗം കോഓഡിനേറ്റർ കെ.ജെ. സലിം, ജില്ല സമിതിയംഗങ്ങളായ യു. ഷൈജു, വൈ. ഇർഷാദ്, ഏരിയ ഭാരവാഹികളായ അഷ്റഫ് കാവേരി, മുബീർ എസ്. ഓടനാട്, അനസ് റാഷിദ്, അനസ് പുതുവന എന്നിവർ നേതൃത്വം നൽകി. ചിത്രം: APLKY5JIH കായംകുളത്ത് തെരുവ് വാസികൾക്കായി ജമാഅത്തെ ഇസ്‌ലാമി നടത്തിയ ഭക്ഷണ വിതരണം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എസ്. കേശു നാഥ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
