Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 5:28 AM IST Updated On
date_range 4 May 2022 5:28 AM ISTപട്ടികജാതി കുടുംബത്തിന്‍റെ സ്ഥലം കൈയേറി റോഡ് നിർമിച്ചതായി പരാതി
text_fieldsbookmark_border
തുറവൂർ: പട്ടികജാതി കുടുംബത്തിന്‍റെ സ്ഥലം കൈയേറി റോഡ് നിർമിച്ചതായി പരാതി. തുറവൂർ പഞ്ചായത്ത് പത്താം വാർഡ് വളമംഗലം ചെമ്പകശേരിയിൽ വിലാസിനിയുടെ 26 സെന്‍റ് പുരയിടത്തിലെ തെങ്ങുകളും വൃക്ഷങ്ങളും വെട്ടിനശിപ്പിച്ച ശേഷമാണ് ഒരു സംഘം റോഡ് നിർമിച്ചത്. അതിർത്തിക്കല്ല് ഉൾപ്പെടെ പിഴുതെറിഞ്ഞതായും പരാതിയിൽ പറയുന്നു. കുത്തിയതോട് പൊലീസെത്തി നിർത്തിവെപ്പിച്ചെങ്കിലും വീണ്ടും നിർമാണം തുടങ്ങുകയായിരുന്നു. റോഡ് എത്തുന്ന ഭാഗത്ത് താമസക്കാരില്ലെന്നും മീൻ വളർത്തുന്നയാൾ സ്വന്തം സ്ഥലത്തേക്കാണ് റോഡ് നിർമിക്കുന്നതെന്നും പരാതിയിൽ പറയുന്നു. കുത്തിയതോട് പൊലീസ് ഫലപ്രദമായി നടപടി സ്വീകരിക്കുന്നില്ലെന്നു കാട്ടി വിലാസിനി, മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകിയിട്ടുണ്ട്. എന്നാൽ, സംഭവസ്ഥലത്തെത്തി നിർമാണം നിർത്തിവെപ്പിച്ചതായി കുത്തിയതോട് സി.ഐ പറഞ്ഞു. ചെയ്തത് അതിക്രമമാണെന്നും തന്‍റെ നിലപാട് പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും വാർഡ് അംഗം ഷൈലജ ഉദയപ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story