Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇന്ത്യൻ ബ്ലൈൻഡ്...

ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ടീമി‍െൻറ ഗോൾകീപ്പറായി പി.എസ്. സുജിത് ഇംഗ്ലണ്ടിലേക്ക്

text_fields
bookmark_border
ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ടീമി‍ൻെറ ഗോൾകീപ്പറായി പി.എസ്. സുജിത് ഇംഗ്ലണ്ടിലേക്ക് അരൂർ: ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ടീമി‍ൻെറ ഗോൾകീപ്പറായി കേരളത്തിൽനിന്ന്​ യോഗ്യത നേടിയ അരൂർ സ്വദേശി പി.എസ്. സുജിത്​ മേയ് രണ്ടിന് ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കും. അരൂർ കാട്ടാമ്പള്ളിക്കളത്തിൽ പി.കെ. ശശിയുടെയും ചിന്നയുടെയും മൂന്ന് ആൺമക്കളിൽ ഇളയയാളാണ്​. വർഷങ്ങൾക്കുമുമ്പ് മഹാരാജാസിൽ പഠിക്കുമ്പോൾ ജപ്പാനുമായി കളിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സുജിത് വാർത്തയിൽ ഇടം നേടിയിരുന്നു. ഇംഗ്ലണ്ടിലെ സൻെറ് ജോർജ് പാർക്കിൽ ആറുമുതൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ബ്ലൈൻഡ്​ ഫുട്ബാൾ ടീമിനെ നേരിടുന്ന ഇന്ത്യൻ ടീമി‍ൻെറ ഗോൾകീപ്പർ മാത്രമല്ല സുജിത്, ഇന്ത്യ-ജപ്പാൻ സൗഹൃദമത്സരത്തിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ടീം അസി. കോച്ച്കൂടിയായിരുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം ഇന്ത്യക്ക്​ നേടിത്തന്ന മത്സരത്തിൽ ഇന്ത്യയുടെ ഗോൾവലയം കാത്തത് സുജിത് ആയിരുന്നു. തായ്‌ലൻഡിലും ഒമാനിലും വെച്ചുനടന്ന മത്സരങ്ങളിലും ഇന്ത്യൻ ബ്ലൈൻഡ് ഫുട്​ബാൾ ടീമിന്റെ ഗോൾകീപ്പറായി ഇന്ത്യയെ നയിക്കാൻ കഴിഞ്ഞത് അഭിമാനമായി സുജിത്​ കരുതുന്നു. ചിത്രം സുജിത്​ മാതാപിതാക്കൾക്കൊപ്പം apl sujith
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story