Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൃഷിനാശം: പാടശേഖരങ്ങൾ...

കൃഷിനാശം: പാടശേഖരങ്ങൾ കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ചു

text_fields
bookmark_border
കൃഷിനാശം: പാടശേഖരങ്ങൾ കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ചു
cancel
ചെറിയനാട്‍: വേനല്‍മഴയില്‍ കൃഷിനാശമുണ്ടായ പുലിയൂര്‍, ചെറിയനാട്, വെണ്മണി, മുളക്കുഴ പഞ്ചായത്തുകളിലെ പാടശേഖരങ്ങള്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി സന്ദര്‍ശിച്ചു. പാടശേഖരസമിതി ഭാരവാഹികളും കൃഷിക്കാരും കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടങ്ങൾ എം.പിയെ ബോധ്യപ്പെടുത്തി. സമീപകാലത്ത് ഉണ്ടായതിലേറ്റവും വലിയ കൃഷിനാശം നേരിട്ട കർഷകർക്ക് ഒരു ഏക്കറിന് 50,000 രൂപ വീതം നഷ്ടപരിഹാരം അടിയന്തരമായി നൽകണമെന്ന് റവന്യൂമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ആവശ്യപ്പെട്ടിരുന്നതായി കര്‍ഷകരെ അറിയിച്ചു. മുമ്പ്​ പാടശേഖര സമിതികൾ ഒരുമിച്ച് ഇൻഷ്വർ ചെയ്തിരുന്നതിനുപകരം ഇക്കൊല്ലം കർഷകർ വ്യക്തിഗതമായി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യണമെന്ന വ്യവസ്ഥ വൻദുരന്തമായി മാറി. 30 ശതമാനം കർഷകർക്കുപോലും ഇൻഷ്വർ ചെയ്യാൻ കഴിഞ്ഞില്ല. അതിനാൽ ബഹുഭൂരിപക്ഷത്തിനും കവറേജ് ലഭിക്കില്ല. ഇൻഷുറൻസില്ലാത്തവർക്ക് പൂർണ നഷ്ടപരിഹാരത്തുകയും ഇൻഷുറൻസ് ഉള്ളവർക്ക് കവറേജ് കഴിച്ച് ബാക്കി തുകയും സർക്കാർ നൽകണമെന്ന് എം.പി പറഞ്ഞു. പി.വി. ജോണ്‍, ഡി. നാഗേഷ് കുമാര്‍, അനിയന്‍ കോളൂത്ര, സജീവ് വെട്ടിക്കാട്ട്, എം. രജനീഷ്, സിബി സജി, ശ്രീകുമാരി, പി.കെ. ഗോപാലകൃഷ്ണന്‍, രതി സുഭാഷ്, എം.ബി. ബിന്ദു, മധു കരീലത്തറ, ഉഷ വാക്കയില്‍, ശ്രീലത, ടി.ജെ. തോമസ്, രാഹുല്‍ കൊഴുവല്ലൂര്‍, പ്രമോദ് ചെറിയനാട് എന്നിവര്‍ എം.പിയോടൊപ്പം ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story