Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 5:29 AM IST Updated On
date_range 2 May 2022 5:29 AM ISTതകഴി മ്യൂസിയം നിർമാണോദ്ഘാടനം നാളെ
text_fieldsbookmark_border
ആലപ്പുഴ: വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതവും എഴുത്തും അറിയാനുള്ള തകഴി മ്യൂസിയത്തിൻെറ നിർമാണോദ്ഘാടനം ചൊവ്വാഴ്ച നടക്കും. വൈകീട്ട് 4.30ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച അഞ്ചുകോടി രൂപ ഉൾപ്പെടെ 6.5 കോടി ചെലവിലാണ് നിർമാണം. ശങ്കരമംഗലം തറവാടിന് പിന്നിൽ തകഴിയുടെ മക്കളിൽനിന്ന് സാംസ്കാരിക വകുപ്പ് 2009ൽ വിലക്കുവാങ്ങിയ 25 സെന്‍റ് സ്ഥലത്താണ് മ്യൂസിയം നിർമിക്കുക. 2001ൽ തകഴി ശങ്കരമംഗലം സർക്കാർ ഏറ്റെടുത്ത് നിലവിലെ വീട് മ്യൂസിയമാക്കി മാറ്റിയിരുന്നു. കുട്ടനാടിന്റെ പ്രകൃതിക്കും ജൈവ സ്വഭാവത്തിനും ഇണങ്ങുന്ന രീതിയിലാണ് നിർമിതി. ചടങ്ങിൽ സ്മാരക സമിതി ചെയർമാൻ ജി. സുധാകരൻ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, തോമസ് കെ. തോമസ് എം.എൽ.എ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story