Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:30 AM IST Updated On
date_range 1 May 2022 5:30 AM ISTമേയ്ദിന റാലി ഇന്ന്; ആയിരങ്ങൾ പങ്കെടുക്കും
text_fieldsbookmark_border
ആലപ്പുഴ: ലോകതൊഴിലാളി ദിനമായ മേയ് ഒന്നിന് സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ ജില്ല-ഏരിയ കേന്ദ്രങ്ങളിൽ തൊഴിലാളി റാലിയും പൊതുസമ്മേളനങ്ങളും നടക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് ആലപ്പുഴ നോർത്ത്-സൗത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ നടത്തുന്ന റാലിയും പൊതുസമ്മേളനവും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ഹരിപ്പാട് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, അരൂരിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു, തകഴിയിൽ എച്ച്. സലാം എം.എൽ.എ, ചാരുംമൂട്ടിൽ ജി. രാജമ്മ, മാവേലിക്കരയിൽ എ. മഹേന്ദ്രൻ, ചേർത്തലയിൽ അഡ്വ. കെ. പ്രസാദ്, അമ്പലപ്പുഴയിൽ പി. ഗാനകുമാർ, കഞ്ഞിക്കുഴിയിൽ എൻ.ആർ. ബാബുരാജ്, മാരാരിക്കുളത്ത് സുനിത കുര്യൻ, കായംകുളത്ത് ടി.കെ. ദേവകുമാർ, കാർത്തികപ്പള്ളിയിൽ എം. സുരേന്ദ്രൻ, മാന്നാറിൽ ബി. അബിൻഷാ, ചെങ്ങന്നൂരിൽ എം. ശശികുമാർ, കുട്ടനാട്ടിൽ കെ.കെ. അശോകൻ എന്നിവർ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധയിടങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുക്കും. നഗരസഭക്കുമുന്നിൽ ധർണ നടത്തി ആലപ്പുഴ: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയന്‍റെ നേതൃത്വത്തിൽ ആലപ്പുഴ നഗരസഭക്ക് മുന്നിൽ നടത്തിയ ധർണ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.യു യൂനിറ്റ് പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എസ്. മീനു, ജില്ല പ്രസിഡന്റ് സജീവ്, എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റി അംഗം സതീഷ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ബി. അനിൽകുമാർ സ്വാഗതവും ട്രഷറർ എസ്. അമ്പിളി നന്ദിയും പറഞ്ഞു. പരിപാടികൾ ഇന്ന് ആലപ്പുഴ നഗരചത്വരം: സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ മേയ്ദിന റാലി -രാവിലെ 9.00 എടത്വ സെന്‍റ് ജോർജ് ഫെറോന പള്ളി: ഗീവർഗീസ് സഹദായുടെ തിരുനാൾ. കുർബാന-രാവിലെ 7.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story