Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമദ്യനയത്തിൽ...

മദ്യനയത്തിൽ മാറ്റംവരുത്തണം: ഗാന്ധിയൻ ദർശനവേദി

text_fields
bookmark_border
ആലപ്പുഴ: കേരളം മുഴുവനും ആവശ്യാനുസരണം മദ്യഷാപ്പുകളും ബാറുകളും ബിവറേജസ് ഔട്ട്​ലറ്റുകളും അനുവദിച്ച് കേരളത്തെ മദ്യാലയമാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് ഗാന്ധിയൻ ദർശനവേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. മദ്യ-ലഹരി ഉപയോഗംമൂലം കേരളത്തിൻറ സാമൂഹികാന്തരീക്ഷം ദുഷിച്ചു. വളർന്നുവരുന്ന ആക്രമണവും അപകടങ്ങളും ആത്മഹത്യകളും മദ്യ-ലഹരി ഉപയോഗത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. മദ്യവിരുദ്ധ സമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച മദ്യവിരുദ്ധ ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു ബേബി. കേരള മദ്യവിരുദ്ധ സമിതി, ഗാന്ധിയൻ കൂട്ടായ്മകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ എം.പി. മന്മഥൻ 108ാം ജന്മദിനാഘോഷത്തിൻറ ഭാഗമായി സംഘടിപ്പിച്ച ധർണയിൽ മദ്യവിരുദ്ധ സമിതി ജില്ല പ്രസിഡന്റ് ബി.ആർ. കൈമൾ കരുമാടി അധ്യക്ഷത വഹിച്ചു. എം.ഡി. സലിം, എം.ഇ. ഉത്തമക്കുറുപ്പ്, എച്ച്. സുധീർ, സുധിലാൽ തൃക്കുന്നപ്പുഴ, രാജു പള്ളിപ്പറമ്പ്, ജി. മുകുന്ദൻപിള്ള, അഡ്വ. ഉണ്ണിരാജ്, ജോർജ് കാരാച്ചിറ, ക്ലാരമ്മ പീറ്റർ, ടി.എം. സന്തോഷ്, ഗ്രേസ് ബിജോ, ഉമ്മച്ചൻ മേഡാരം, ആർ.വി. ഇടവന, ഡി. ഭുവനേശ്വരൻ, ഫിലിപ് വൈപ്പിശേരി, തോമസ് വാഴപ്പള്ളിക്കണം എന്നിവർ സംസാരിച്ചു. APL MADYAVIRUDHA DARNA മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച മദ്യവിരുദ്ധ ധർണ ഗാന്ധിയൻ ദർശനവേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ഉദ്​ഘാടനം ചെയ്യുന്നു ഫ്രറ്റേണിറ്റി സ്ഥാപകദിനം ആചരിച്ചു ആലപ്പുഴ: ഫ്രറ്റേണിറ്റി മൂവ്മെന്‍റിന്‍റെ സ്ഥാപക ദിനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ നടന്നു. ജില്ല ആസ്ഥാനത്ത് പ്രസിഡന്റ് സഹൽ വടുതല പതാക ഉയർത്തി. ജില്ല ജനറൽ സെക്രട്ടറിമാരായ ഇജാസ് ഇഖ്ബാൽ, എ. സഞ്ചിത, ജില്ല കമ്മിറ്റി അംഗങ്ങളായ അജാസ് വടുതല, സഈദ് തുറവൂർ എന്നിവർ നേതൃത്വം നൽകി. അമ്പലപ്പുഴയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല സെക്രട്ടറി സഫറുല്ല അലിയും ആലപ്പുഴ നഗരത്തിൽ അമ്പലപ്പുഴ മണ്ഡലം കൺവീനർ യാസിർ മുണ്ടക്കയവും അറുപതിൽചിറ യൂനിറ്റിൽ ജില്ല കമ്മിറ്റി അംഗം പ്രമോദ് കുട്ടനാടും പതാക ഉയർത്തി. APL FRATERNITY ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനത്തിൽ ജില്ല പ്രസിഡന്റ് സഹൽ വടുതല പതാക ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story