Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിയന്ത്രണംതെറ്റിയ ലോറി...

നിയന്ത്രണംതെറ്റിയ ലോറി പോസ്‌റ്റിലിടിച്ചു: രണ്ടുപേർക്ക്​ പരിക്ക്

text_fields
bookmark_border
നിയന്ത്രണംതെറ്റിയ ലോറി പോസ്‌റ്റിലിടിച്ചു: രണ്ടുപേർക്ക്​ പരിക്ക്
cancel
അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ ലോറി പോസ്‌റ്റിലിടിച്ച്​ രണ്ടുപേർക്ക്​ പരിക്ക്. അപകടത്തെതുടർന്ന്​ എട്ട്​ വൈദ്യുതി പോസ്റ്റ് നിലംപൊത്തി. മണിക്കൂറുകളോളം ഒരു പ്രദേശം മുഴുവൻ വൈദ്യുതി നിലച്ചു. പുന്നപ്ര അറവുകാടിന് സമീപം ശനിയാഴ്ച പുലർച്ചയായിരുന്നു അപകടം. കൊല്ലത്തുനിന്ന്​ കണ്ണൂരിനുപോയ ലോറിയാണ് നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം പോളിടെക്നിക്കിന്റെ മതിലിൽ ഇടിച്ചുനിന്നത്. അപകടത്തിൽ ലോറി ഡ്രൈവർ കണ്ണൂർ കതിരൂർ സ്വദേശി ജിൻസൺ ടോൺ (31), കണ്ണൂർ മന്നാരിക്കുഴി പാലം സോണി (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യത്തെ ലോറി ഇടിയുടെ ആഘാതത്തിൽ ദേശിയപാതയിലേക്ക്​ ഒരു പോസ്‌റ്റ്​ നിലംപൊത്തി. തുടർന്ന്​ പിന്നാലെവന്ന മറ്റൊരു ലോറി വൈദ്യുതി കമ്പിയുമായി മുന്നോട്ടു പായുമ്പോഴാണ് റോഡിന്റെ കിഴക്കുവശംനിന്ന ഏഴോളം പോസ്‌റ്റുകൾ നിലംപൊത്തിയത്. ഈ സമയത്ത് റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. പോസ്റ്റ് ഒടിഞ്ഞുവീഴുന്ന ഭയാനക ശബ്ദംകേട്ട് ഓടിക്കൂടിയ അറവുകാട് കോളനിവാസികളാണ് പുന്നപ്ര വൈദ്യുതി ഓഫിസിൽ വിവരമറിയിച്ചത്. തുടർന്ന് ജീവനക്കാരെത്തി പകൽ 11ഓടെയാണ് ഒടിഞ്ഞുവീണ പോസ്റ്റ് മാറ്റി വൈദ്യുതി പുനഃസ്ഥാപിച്ചത്. എട്ടുമണിക്കൂറോളമാണ് ഈ ഭാഗത്ത് വൈദ്യുതി നിലച്ചത്. അപകടത്തെതുടർന്ന് ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. (ചിത്രം... പുന്നപ്ര അറവുകാടിന് സമീപം പോസ്റ്റിടിച്ച്​ തകർത്ത ലോറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story