Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകണ്ടിയൂരിലെ...

കണ്ടിയൂരിലെ യുവതിയുടേത്​ തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

text_fields
bookmark_border
മാവേലിക്കര: കണ്ടിയൂരിൽ ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവം തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കണ്ടിയൂർ കടുവിനാൽപറമ്പിൽ ജിജോയുടെ ഭാര്യ ബിൻസിയാണ്​ (30) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ചലനമറ്റ നിലയിൽ കിടപ്പുമുറിയിൽ കിടക്കുകയായിരുന്ന ബിൻസിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് ഭർത്താവ് ആദ്യഘട്ടത്തിൽ നൽകിയ മൊഴി. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന പോസ്റ്റ്മോർട്ടത്തിൽ തൂങ്ങി മരണമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ജിജോയെയും വീട്ടുകാരെയും പൊലീസ് ചോദ്യംചെയ്തു. അപ്പോഴാണ്​ തൂങ്ങിമരണമെന്ന് ഇവർ സമ്മതിച്ചതെന്ന് പൊലീസ് പറഞ്ഞു. ബിൻസിയുടെ ശരീരത്തിൽ മർദനത്തിന്‍റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ജിജോയെ കൂടുതൽ ചോദ്യംചെയ്യും. യുവതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story