Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅച്ഛൻ മരിച്ച വേദന...

അച്ഛൻ മരിച്ച വേദന ഉള്ളിലൊതുക്കി മകൾ പരീക്ഷയെഴുതി

text_fields
bookmark_border
അച്ഛൻ മരിച്ച വേദന ഉള്ളിലൊതുക്കി മകൾ പരീക്ഷയെഴുതി
cancel
ചാരുംമൂട്: അച്ഛൻ മരിച്ച വേദന ഉള്ളിലൊതുക്കി മകൾ പ്ലസ് വൺ പരീക്ഷയെഴുതി. വെട്ടിക്കോട് ചെറുവള്ളിത്തറയിൽ രത്നാകരന്‍റെ (57) മകൾ ആർ. അക്ഷരയാണ് അച്ഛന്റെ വേർപാടിന്റെ ദുഃഖവുമായി വെള്ളിയാഴ്ച കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയത്. പ്ലസ് വൺ വിദ്യാർഥിനിയായ അക്ഷര മലയാളം അടിസ്ഥാന പാഠാവലി പരീക്ഷയാണ് എഴുതിയത്. പരീക്ഷ എഴുതുന്നില്ലെന്ന്​ തീരുമാനിച്ച അക്ഷരയെ അധ്യാപകർ സ്നേഹപൂർവം നിർബന്ധിച്ചാണ്​ പരീക്ഷക്കെത്തിച്ചത്. ശ്വാസകോശ സംബന്ധമായ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചയാണ് രത്നാകരൻ മരിച്ചത്. ഇന്ദിരയാണ് ഭാര്യ. മകൻ: ദേവാംശ്. ഞായറാഴ്ച രാവിലെ 11ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. ഫോട്ടോ: അക്ഷര കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അടിസ്ഥാന പാഠാവലി പരീക്ഷ എഴുതുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story