Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബി.ജെ.പിയുടെ...

ബി.ജെ.പിയുടെ അവിശ്വാസഭീഷണി; തിരുവൻവണ്ടൂരിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചു

text_fields
bookmark_border
ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ ഒന്നേകാൽ വർഷത്തിനിടെ നാലാമത്തെ രാഷ്ട്രീയനാടകം. ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസത്തിനുമുമ്പ് പ്രസിഡന്റും വൈസ് പ്രസിഡന്‍റും രാജിവെച്ചു. ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള ഇവിടെ യു.ഡി.എഫ് പിന്തുണയോടെ സി.പി.എമ്മാണ് ഭരിക്കുന്നത്. ബി.ജെ.പിയുടെ അവിശ്വാസ പ്രമേയം ചർച്ചക്ക്​ എടുക്കാനുള്ള യോഗത്തിനുമുമ്പാണ് പ്രസിഡന്റ് ബിന്ദു കുരുവിള, വൈസ് പ്രസിഡന്റ് ബീന ബിജു എന്നിവർ വെള്ളിയാഴ്ച രാവിലെ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. നിലവിലെ 13 അംഗ സമിതിയിൽ ബി.ജെ.പി അഞ്ച്​, യു.ഡി.എഫ് മൂന്ന്​, എൽ.ഡി.എഫ് നാല്​, സ്വതന്ത്രൻ ഒന്ന്​ എന്നിങ്ങനെയാണ്​ കക്ഷിനില. പഞ്ചായത്ത് സമിതി നിലവിൽ വന്നപ്പോൾ ബി.ജെ.പിയെ ഒഴിവാക്കാൻ ഇടതുപക്ഷം ആവശ്യപ്പെടാതെതന്നെ കോൺഗ്രസ് അംഗങ്ങൾ സി.പി.എമ്മിന് വോട്ടുചെയ്തു. എന്നാൽ, സത്യപ്രതിജ്ഞ ചെയ്യാതെ ഇരുവരും രാജിവെച്ചു. പിന്നീട് രണ്ടുതവണ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിലും യു.ഡി. എഫ് പിന്തുണച്ചെങ്കിലും സി.പി.എം ചുമതലയേറ്റില്ല. എന്നാൽ, മൂന്നാം തവണ യു.ഡി.എഫ് പിന്തുണയോടെ സി.പി.എം അധികാരം ഏറ്റെടുത്തു. ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസത്തിന് കോൺഗ്രസ് പിന്തുണ നൽകുമെന്ന ആശങ്കയിലാണ് സി.പി.എം ചെങ്ങന്നൂർ ഏരിയനേതൃത്വം ഇടപെട്ട് ഇരുവരെയും രാജിവെപ്പിച്ചതെന്നാണ് ആക്ഷേപം. (ചിത്രം... രാജിവെച്ച പ്രസിഡന്റ് ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റ് ബീന ബിജുവും FTPയിൽ) APL CHRN
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story