Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:31 AM IST Updated On
date_range 30 April 2022 5:31 AM ISTനായർ സമാജം സ്കൂൾസ് ഫുട്ബാൾ ടൂർണമെന്റ്
text_fieldsbookmark_border
മാന്നാർ: ഒമ്പതാമത് നായർ സമാജം സ്കൂൾസ് എവർറോളിങ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ശനിയാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സ്കൂൾസ് മാനേജറും ടൂർണമെന്റ് കമ്മിറ്റി ചെയർമാനുമായ കെ.ആർ. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ കൺട്രോളർ കെ. വേണുഗോപാൽ, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി. മനോജിന് നൽകി സുവനീർ പ്രകാശനം നിർവഹിക്കും. ഇന്ത്യൻ ജൂനിയർ ബാസ്‌കറ്റ് ബാൾ താരം വി. അർജുൻ പ്രണവം, മഡ്രിഡിൽ ഫുട്ബാളിൽ വിദഗ്ധ പരിശീലനം നേടിയ പൂർവവിദ്യാർഥി പി.ആർ. ആദർശ് എന്നിവരെ ആദരിക്കും. മാന്നാർ സി.ഐ ജി. സുരേഷ്‌കുമാർ ഫുട്ബാൾ ടൂർണമെന്റ് കിക്കോഫ് ചെയ്യും. എട്ടോളം ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഒന്നാം സ്ഥാനക്കാർക്ക് മാന്നാർ നായർ സമാജം സ്‌കൂൾ 50,001 രൂപ പ്രൈസ് മണി നൽകും. വിവിധ കായികയിനങ്ങളെ പ്രോത്സാഹിപ്പിക്കാൻ തോട്ടത്തിൽ ഗോപകുമാർ, പുള്ളുവള്ളിൽ അജിത്കുമാർ, ഫിറോസ് അസീസ്, പി.ടി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ നൂറിൽപരം കുട്ടികൾക്ക് പരിശീലനം നൽകിവരുന്നതായും ഭാരവാഹികൾ അറിയിച്ചു. ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായ കെ.ആർ. രാമചന്ദ്രൻ നായർ, കെ.ജി. വിശ്വനാഥൻ നായർ, തോട്ടത്തിലേത്ത് വി. രാമചന്ദ്രൻ നായർ, അജിത്കുമാർ പുല്ലോളിൽ, കെ.എ. കരീം എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story