Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗൃഹനാഥനെ മര്‍ദിച്ച...

ഗൃഹനാഥനെ മര്‍ദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
ഗൃഹനാഥനെ മര്‍ദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ
cancel
ചെങ്ങന്നൂർ: വീടുകയറി ഗൃഹനാഥനെ മര്‍ദിച്ച്​ അവശനാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. ചെങ്ങന്നൂര്‍ തിട്ടമേല്‍ മുറി കുറ്റിയിൽ വീട്ടിൽ ബാബുവിനെയാണ്​(അരമന ബാബു -43) പൊലീസ് അറസ്റ്റ്​ ചെയ്തത്​. ഇയാളുടെ ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്കായും അന്വേഷണമാരംഭിച്ചു. ബുധനാഴ്ച രാത്രി 12.30ഓടെ ആലാ വടക്ക് കുട്ടമത്തറയില്‍ കാര്‍ത്തിക ഭവനില്‍ ജോസിനെയാണ്​​ വീട്ടില്‍ കയറി മര്‍ദിച്ച്​ കാല്‍ തല്ലിയൊടിച്ചത്​. ചെങ്ങന്നൂര്‍ എസ്‌.ഐ എസ്. അഭിലാഷിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ ബാലകൃഷ്ണൻ, ശരത്ത് എന്നിവർ ചേർന്നാണ് ഒളിവില്‍ കഴിഞ്ഞ ബാബുവിനെ പിടികൂടിയത്. ഗുരുതര പരിക്കേറ്റ ജോസ് ആലപ്പുഴ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story