Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭവന പദ്ധതികൾക്ക്...

ഭവന പദ്ധതികൾക്ക് ഒച്ചിന്‍റെ വേഗം; സുരക്ഷിത ഭവനങ്ങളില്ലാതെ നിരവധി കുടുംബങ്ങൾ

text_fields
bookmark_border
തുറവൂർ: സംസ്ഥാനത്തെ ഭവന പദ്ധതികൾക്ക്​ ഒച്ചിന്‍റെ വേഗം. കാലവർഷത്തിനുമുമ്പ്​ സർക്കാർ സഹായം ലഭിച്ച് വീട് പണിയാൻ ഇരിക്കുന്നവരാണ് പ്രതിസന്ധിയിലായത്. നിരവധി നിർധനകുടുംബങ്ങളാണ് സുരക്ഷിതമായ വീടില്ലാതെ താലൂക്കിന്‍റെ വിവിധഭാഗങ്ങളിൽ കഴിയുന്നത്​. പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയിലും കേരള സർക്കാറിന്‍റെ ലൈഫ്മിഷൻ പദ്ധതിയിലും ഇടം പിടിക്കാനാവാതെ പോയ കുടുംബങ്ങളാണ് ഏറെയും. വീട് ലഭിച്ചിട്ടും സമയബന്ധിതമായി പ്രഖ്യാപിത സർക്കാർ സാമ്പത്തിക സഹായം ലഭിക്കാത്തതിനാൽ പണി പൂർത്തീകരിക്കാതെ കിടക്കുന്നവയുടെ എണ്ണവും കൂടുതലാണ്. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത്​ പ്രഖ്യാപിച്ച 1.5 ലക്ഷം രൂപയുടെ ധനസഹായവും സമയബന്ധിതമായി കൊടുക്കാൻ പട്ടികജാതി വകുപ്പിന് ഇനിയും കഴിഞ്ഞിട്ടില്ല. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിനുകീഴിൽ വരുന്ന ഏഴ്​ ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള 280 അപേക്ഷകരിൽ 80 ലധികം പേർക്ക് ആനുകൂല്യം കൊടുത്തതായി അധികൃതർ അവകാശപ്പെടുന്നു. എന്നാൽ, കണക്കിൽ കൂടുതൽ വീടുകൾ ഇനിയും പൂർത്തീകരിക്കാനാവാതെ കിടക്കുകയാണ്. ജനറൽ വിഭാഗത്തിൽ ലിസ്റ്റിൽപോലും ഇടം പിടിക്കാനാവാതെ നിരവധി കുടുംബങ്ങൾ ഉണ്ട്. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന അഞ്ച് ഗ്രാമപഞ്ചായത്തിൽ സംവരണവിഭാഗത്തിൽ വരുന്ന 92 അപേക്ഷകരിൽ കഴിഞ്ഞ പദ്ധതിക്കാലത്ത്​ 50 വീട്​ അനുവദിച്ചതിൽ 48 എണ്ണം പൂർത്തീകരിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, ജനറൽ വിഭാഗത്തിൽ കേന്ദ്ര ഭവന പദ്ധതിയിലോ സംസ്ഥാന ഭവന പദ്ധതിയിൽ ഇടം പിടിക്കാൻ കഴിയാത്തവരുടെ എണ്ണം കൂടുതലാണ്. ഭവന പദ്ധതി മുൻഗണന ലിസ്റ്റിൽ ഇടം പിടിച്ചവരാകട്ടെ ഇനിയും നാലരവർഷം കാത്തിരിക്കണമെന്നാണ് അധികൃതർ പറയുന്നത്​. APL veedu thuravoor തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ സർക്കാർ ഭവന പദ്ധതിയിൽ വീട് ലഭിക്കുന്നതിന്​ കാത്തിരിക്കുന്ന കുടുംബത്തിന്‍റെ ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന വീട് APL veedu life mission തുറവൂർ പഞ്ചായത്തിലെ പണിതീരാത്ത വീടുകളിൽ ഒന്ന്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story