Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമലിനീകരണം രൂക്ഷം;...

മലിനീകരണം രൂക്ഷം; കക്കയും കായൽമത്സ്യങ്ങളും കുറയുന്നു

text_fields
bookmark_border
തുറവൂർ: വേനൽ കടുത്തതോടെ കായൽ മലിനീകരണം രൂക്ഷമായി. വേമ്പനാട്ടുകായലിൽ കക്കയും മത്സ്യങ്ങളും കുറഞ്ഞതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. വേമ്പനാട്ട് കായലിലും കൈവഴികളായ തൈക്കാട്ടുശ്ശേരി, അരൂർ, കൈതപ്പുഴ കായലിലും മറ്റും കക്ക വാരിയും മത്സ്യബന്ധനം നടത്തിയും ഉപജീവനം കഴിക്കുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഇതോടെ ദുരിതത്തിലാണ്​. കായലിന്‍റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ്​ കക്കയുടെയും മത്സ്യങ്ങളുടെയും വംശവർധനക്ക്​​ ഭീഷണിയാകുന്നത്​. ഹൗസ്​ ബോട്ടുകളിൽനിന്നും യന്ത്രവത്​കൃതയാനങ്ങളിൽനിന്നുമുള്ള രൂക്ഷമായ മലിനീകരണവും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്​. പോഷകാംശവും കാത്സ്യവും കൂടുതലുള്ള കക്കയിറച്ചിക്ക്​ വൻ ഡിമാന്‍ഡാണ്​. വ്യവസായികമായി കക്കയുടെ തോടിനും ആവശ്യക്കാർ ഏറെയാണ്. കക്കയുടെ തോട് സംസ്കരിച്ച്​ നീറ്റ്​ കക്ക, കുമ്മായം, ചുണ്ണാമ്പ്​​ തുടങ്ങിയവ പരമ്പരാഗത രീതിയിൽ ഉണ്ടാക്കിയിരുന്നവരും ബുദ്ധിമുട്ടിലാണ്. കക്ക വാരി ഉപജീവനം കഴിച്ചിരുന്നവർക്ക് ഇറച്ചിയിൽനിന്ന്​ ലഭിക്കുന്ന വരുമാനത്തിനുപുറമെ അതിന്‍റെ തോടിന് കിട്ടുന്ന വിലയും വലിയ സഹായമായിരുന്നു. തുറവൂർ, തൈക്കാട്ടുശ്ശേരി, അരൂർ, അരൂക്കുറ്റി തുടങ്ങിയ സ്ഥലങ്ങളിലെ ജലാശയങ്ങളിൽ കക്ക സമൃദ്ധമായി ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story