Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:29 AM IST Updated On
date_range 30 April 2022 5:29 AM ISTഅഞ്ചാംഘട്ട സപ്താഹസ് ആരംഭിച്ചു
text_fieldsbookmark_border
തിരുവൻവണ്ടൂർ: ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രത്തിൽ വിഗ്രഹ ലബ്ധി മഹായജ്ഞം . തുടർച്ചയായി ഏഴ് ഘട്ടങ്ങളായുള്ള സപ്താഹസ് നടക്കുന്ന ഏക ക്ഷേത്രമാണിത്. 51 ദിവസം നീളുന്ന മഹായജ്ഞമാണ് നടക്കുന്നത്. ഒരു ദിവസത്തെ നാരായണീയ പാരായണം, അഖണ്ഡനാമജപം, 49 ദിവസത്തെ ഭാഗവത പാരായണം എന്നിങ്ങനെയാണ് യജ്ഞത്തിന്‍റെ തുടർച്ച. അൻപതാം ദിവസം 251 പറ അരിയുടെ സമൂഹസദ്യ, ആനച്ചമയ പ്രദർശനം ,ഗോദാനം, സാംസ്കാരിക സമ്മേളനം എന്നിവയുണ്ട്. സമാപന ദിവസമായ മേയ് 19ന് ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽനിന്ന് വർണശബളമായ ഗജഘോഷയാത്ര നടക്കും. പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയിൽ ഭക്തർക്ക് നിറപറയർപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മഹായജ്ഞക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story