Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമോഷണംപോയ സ്കൂട്ടർ...

മോഷണംപോയ സ്കൂട്ടർ റാന്നിയിൽ കണ്ടെത്തി

text_fields
bookmark_border
ചെങ്ങന്നൂർ: വെൺമണിയിൽനിന്ന്​ മോഷണം പോയ സ്കൂട്ടർ റാന്നിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വെൺമണി പുന്തല താഴം നന്ദനത്തിൽ അജിത് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള പ്ലഷർ സ്കൂട്ടറാണ്​ കണ്ടെത്തിയത്​. കഴിഞ്ഞ 20ന് വൈകീട്ട്​ വെൺമണി കുളനട റോഡരികിലെ വീട്ടുമുറ്റത്ത് നിന്നാണ്​ സ്കൂട്ടർ മോഷണം പോയത്. അജിത്തിന്‍റെ ഭാര്യ സ്കൂട്ടറിൽ പാൽ വാങ്ങാൻ പോയശേഷം ഭർത്താവിന്‍റെ ഉപയോഗത്തിനായി സ്​കൂട്ടറിൽനിന്ന്​ താക്കോൽ എടുത്തിരുന്നില്ല. ഈ തക്കത്തിനാണ് മോഷ്ടാവ് സ്കൂട്ടറുമായി കടന്നത്. വെൺമണി പൊലീസ്​ കേസെടുത്ത്​ അന്വേഷണം നടത്തുന്നതിനിടെയാണ്​ റാന്നി മാർത്തോമ പള്ളിക്ക്​ സമീപം റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story