Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വകാര്യബസ്: പ്രത്യേക...

സ്വകാര്യബസ്: പ്രത്യേക പാക്കേജ് വേണം -കെ.ബി.ടി.എ

text_fields
bookmark_border
ആലപ്പുഴ: സ്വകാര്യബസ് മേഖലയെ നിലനിര്‍ത്താന്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ആലപ്പുഴ ജില്ലകമ്മിറ്റി ഗതാഗതമന്ത്രി ആന്റണി രാജുവിന് സമര്‍പ്പിച്ച നിവേദനത്തില്‍ അഭ്യര്‍ഥിച്ചു. വിദ്യാർഥി കണ്‍സഷന്‍ കാലോചിതമായി പരിഷ്കരിക്കുക, ദേശസാത്കരിച്ച ദീര്‍ഘദൂര സര്‍വിസുകള്‍ തിരികെ അനുവദിക്കുക, കരാര്‍ അടിസ്ഥാനത്തില്‍ പുതിയ ദീര്‍ഘദൂര സര്‍വിസുകള്‍ അനുവദിക്കുക, ഫിറ്റ്‌നസ്, റിന്യൂവല്‍, രജിസ്‌ട്രേഷന്‍ തുടങ്ങിയ ഇനങ്ങളില്‍ ഏര്‍പ്പെടുത്തിയ കനത്ത ഫീസ് വർധന പിന്‍വലിക്കുക, സ്വകാര്യബസുകളുടെ റോഡ് ടാക്‌സ് പകുതിയായി കുറക്കുകയോ ഡീസല്‍ ഒരുദിവസം നിശ്ചിതയളവില്‍ ലിറ്ററിന് 30 രൂപ സബ്‌സിഡി അനുവദിച്ച്​ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍കൂടി പരിഗണിച്ചുള്ള പാക്കേജാണ് ഉണ്ടാകേണ്ടതെന്നും നിവേദനത്തില്‍ അഭ്യർഥിച്ചിട്ടുണ്ട്. കെ.ബി.ടി.എ ജില്ല പ്രസിഡന്റ് പി.ജെ. കുര്യന്റെ നേതൃത്വത്തില്‍ എസ്.എം. നാസര്‍, എന്‍. സലീം, ടി.പി. ഷാജിലാല്‍, ബിനു ദേവിക, മുഹമ്മദ് ഷെരീഫ് എന്നിവരും ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്. ഗതാഗതവകുപ്പ്​ അദാലത്​ തട്ടിപ്പ്​ -എ.എ. ഷുക്കൂർ ആലപ്പുഴ: റീജനൽ ട്രാൻസ്​പോർട്ട് ഓഫിസ് സംഘടിപ്പിച്ച അദാലത് തട്ടി​പ്പെന്ന് മുൻ എം.എൽ.എ എ.എ. ഷുക്കൂർ. ജില്ലയിലെ വാഹന ഉടമകൾക്ക് യഥാസമയം നൽകാതിരിക്കുന്ന സർട്ടിഫിക്കറ്റുകളും ലൈസൻസുകളും പെർമിറ്റുകളും യഥാസമയം പുതുക്കിനൽകേണ്ട മറ്റുരേഖകളും ഒരു വർഷത്തിലധികം തടസ്സപ്പെട്ട് വിവിധ ജോയന്‍റ്​ ആർ.ടി ഓഫിസുകളിൽ കെട്ടിക്കിടന്നത് അദാലത് വഴി നൽകുകയായിരുന്നു. സേവന അവകാശ നിയമപ്രകാരം സമയബന്ധിതമായി പൊതുജനങ്ങൾക്ക് നൽകേണ്ട വാഹന വകുപ്പിന്‍റെ വിവിധ സർക്കാർ രേഖകളും പെർമിറ്റുകളും സർട്ടിഫിക്കറ്റുകളും കഴിഞ്ഞ സർക്കാറിന്റെ കാലങ്ങളിൽ സമയബന്ധിതമായി ലഭിക്കുമായിരുന്നു. എന്നാൽ, കഴിഞ്ഞ ഒരുവർഷമായി വാഹന വകുപ്പിൽ ഇത് തടസ്സപ്പെട്ടിരിക്കുകയായിരുന്നു. നിശ്ചിതസമയത്തിനുള്ളിൽ നൽകേണ്ട സർട്ടിഫിക്കറ്റുകളും പെർമിറ്റുകളും ലൈസൻസ് പുതുക്കലും മറ്റുരേഖകളും സമയത്ത് നൽകാതെ വർഷങ്ങൾ കഴിയുമ്പോൾ ജില്ല കേന്ദ്രത്തിൽ അദാലത്തിലൂടെ നൽകുന്നെന്നത് എന്ത് മാതൃകാപ്രവർത്തനമാണെന്ന് ഗതാഗതമന്ത്രി വിശദീകരിക്കണമെന്നും ഷുക്കൂർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story