Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:35 AM IST Updated On
date_range 29 April 2022 5:35 AM ISTഒന്നര കിലോ കഞ്ചാവുമായി രണ്ടുയുവാക്കൾ പിടിയിൽ
text_fieldsbookmark_border
മാന്നാർ: ഒന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ഹരിപ്പാട് ചെറുതന വടക്കും മുറിയിൽ മംഗലത്ത് വീട്ടിൽ വൈശാഖ് (അഭിജിത്ത് -35), ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ തെക്കുംമുറിയിൽ ചേനാത്ത് വീട്ടിൽ ബെൻസൺ തോമസ് (25) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ. ജോസിന് ലഭിച്ച രഹസ്യസന്ദേശത്തെത്തുടർന്ന് വ്യാഴാഴ്ച രാവിലെ 6.30നാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതിയായ വൈശാഖ് തൃപ്പെരുന്തുറ ഭാഗത്ത് വീട് വാടകക്കെടുത്താണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്. വീട്ടിൽനിന്ന് ഒന്നര കിലോ കഞ്ചാവും ചെറിയ ത്രാസും പൊലീസ് കണ്ടെടുത്തു. വൈശാഖിനെതിരെ മാന്നാർ, ഹരിപ്പാട്, കായംകുളം, ചാലക്കുടി, എറണാകുളം പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകം, മോഷണം ഉൾപ്പെടെ 18ലധികം കേസുകളുണ്ട്. ബെൻസൺ തോമസ് അബ്കാരി കേസിലെ പ്രതിയാണ്. എസ്.എച്ച്.ഒ ജി. സുരേഷ് കുമാർ, എസ്.ഐ ഹരോൾഡ് ജോർജ്, എസ്.ഐമാരായ അനിൽകുമാർ, പി. ശ്രീകുമാർ, ജോൺ തോമസ്, ഇല്യാസ്, ബിന്ദു, മോഹൻദാസ്, സീനിയർ സി.പി.ഒ ദിനേശ് ബാബു, സി.പി.ഒമാരായ സാജിദ്, സിദ്ദീഖ്, ഷാഫി, അനൂപ്, ഹോം ഗാർഡ് ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
