Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനഗരത്തിൽ സുരക്ഷ...

നഗരത്തിൽ സുരക്ഷ ഉറപ്പാക്കാൻ കാമറകൾ സ്ഥാപിക്കും

text_fields
bookmark_border
ആലപ്പുഴ: നഗരത്തിലെ സുരക്ഷ​ ഉറപ്പാക്കാൻ കാമറകൾ സ്ഥാപിക്കാൻ തീരുമാനം. നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന വ്യാപാരി വ്യവസായി സംഘടനകള്‍, റോട്ടറി ക്ലബ്, റെസിഡന്‍റ്​സ്​ അസോസിയേഷനുകള്‍, പൊലീസ്​ മേധാവികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവരുടെ യോഗത്തിലാണ്​ തീരുമാനം. നഗരത്തില്‍ മാലിന്യം വലിച്ചെറിയുന്നതും മോഷണങ്ങള്‍, ആക്രമണങ്ങള്‍ തുടങ്ങിയവ തടയുന്നതിനും ആവശ്യമായ രീതിയില്‍ നിലവില്‍ വ്യാപാരസ്ഥാപനങ്ങളില്‍ സ്ഥാപിച്ച കാമറകള്‍ പരമാവധി റോഡിലേക്ക് തിരിച്ചുവെക്കുന്നതിന്​ ഇടപെടലുകള്‍ നടത്താനും യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച്​ വിപുലമായ യോഗം മേയ്​ ആദ്യവാരം ചേരും. നഗരസഭാധ്യക്ഷ സൗമ്യ രാജ്​, വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈൻ, സ്ഥിരം സമിതി അധ്യക്ഷരായ ബീന രമേശ്, ആര്‍. വിനീത, ആലപ്പുഴ ഡിവൈ.എസ്.പി എന്‍.ആര്‍. ജയരാജ്, പൊലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ എസ്., അസി. സബ് ഇന്‍സ്പെക്ടര്‍ എന്‍. സുരേഷ്, സി.പി.ഒ കെ.ടി. സേതു, വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ സുമേഷ്​ കുമാര്‍, നൗഷാദ് രാജ, യൂനിയന്‍ ഭാരവാഹികളായ ആർ. നവാസ്, ബി. അഫ്സല്‍, റോട്ടറി ക്ലബ് ഭാരവാഹി വർഗീസ് കുരിശിങ്കല്‍, ബി. നസീർ, എസ്. മോഹനന്‍, സൈജു, ഹെല്‍ത്ത് ഓഫിസര്‍ കെ.പി. വര്‍ഗീസ്, എം. വേണു എന്നിവര്‍ പങ്കെടുത്തു. കൃഷിനാശം: കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നൽകണം -യു.ഡി.എഫ്​ ആലപ്പുഴ: വേനല്‍മഴയില്‍ കൃഷിനാശം ഉണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉടൻ നൽകണമെന്ന്​ യു.ഡി.എഫ്. പിണറായി സര്‍ക്കാറിന്‍റെ കര്‍ഷകരോടുള്ള സമീപനത്തില്‍ പ്രതിഷേധിച്ച്​ ശക്തമായ സമരങ്ങള്‍ക്ക് രൂപംനല്‍കും. സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിന്റെ പ്രചാരണാര്‍ഥം എന്‍.കെ. പ്രേമചന്ദ്രന്‍. എം.പി നയിക്കുന്ന മേഖല ജാഥക്ക്​ ജില്ലയില്‍ മേയ്​ 19ന് വരവേൽപ്​ നൽകും.​ 20ന് വിനാശ വികസനത്തിന്റെ ഒന്നാം വാര്‍ഷികമായി ആചരിക്കുന്നതിന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും സായാഹ്നസത്യഗ്രഹം സംഘടിപ്പിക്കും. ജില്ല ചെയര്‍മാന്‍ സി.കെ. ഷാജി മോഹന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഡ്വ. ബി. രാജശേഖരന്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ. ബാബുപ്രസാദ്, എ.എം. നസീര്‍, ജേക്കബ് എബ്രഹാം, സുൽഫിക്കര്‍ മയൂരി, ബാബു വലിയവീടന്‍, കെ. സണ്ണിക്കുട്ടി, മേടയില്‍ അനില്‍കുമാര്‍, ആര്‍. ശശിധരന്‍, എ.എന്‍പുരം ശിവകുമാര്‍, തങ്കച്ചന്‍ വാഴച്ചിറ, ടി. സുബ്രഹ്മണ്യദാസ്, ബാബുക്കുട്ടന്‍, അനി വര്‍ഗീസ്, ഡി. നാഗേഷ്‌കുമാര്‍, അഹമ്മദ് അമ്പലപ്പുഴ, ജോസഫി ചേക്കോടന്‍, തോമസ് ചുള്ളിക്കന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story