Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജോലിസ്ഥലത്ത്​...

ജോലിസ്ഥലത്ത്​ ​പീഡനശ്രമം: ജീവനക്കാരിയുടെ പരാതിയിൽ കേസെടുത്തു

text_fields
bookmark_border
ആലപ്പുഴ: ജോലിസ്ഥലത്ത്​ ലൈംഗികപീഡനത്തിന്​ ശ്രമിച്ചെന്ന സർക്കാർ ജീവനക്കാരിയുടെ പരാതിയിൽ സഹപ്രവർത്തകനെതിരെ പൊലീസ്​ കേസെടുത്തു. ഡ്യൂട്ടിസമയത്തും അല്ലാതെയും നാളുകളായി​ ദലിത്​ യുവതിയായ തന്നോട്​ അപമര്യാദയായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന്​ ആരോപിച്ച്​ ആലപ്പുഴ സൗത്ത്​ സ്റ്റേഷനിലാണ്​ പരാതി നൽകിയത്​. തുടർന്ന്​ സംഭവത്തിൽ ഉൾപ്പെട്ട ഒന്നാം​പ്രതിയായ യുവാവിനെ അന്വേഷണവിധേയമായി സസ്​പെൻഡ്​ ചെയ്തു. ജില്ല പൊലീസ്​ മേധാവി, വനിത കമീഷൻ, കേന്ദ്ര പട്ടികജാതി കമീഷൻ, സംസ്ഥാന പട്ടികജാതി മന്ത്രി, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക്​ പരാതി നൽകി. ജോലിസ്ഥലത്ത്​ സ്ത്രീകൾക്കുനേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള നിയമത്തിൽ പറഞ്ഞ പ്രകാരമുള്ള പരാതി ബോധിപ്പിക്കേണ്ട ലോക്കൽ കമ്മിറ്റിയുടെ ചെയർപേഴ്സനും പരാതി നൽകിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story