Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:33 AM IST Updated On
date_range 29 April 2022 5:33 AM ISTവർഗീയതക്കെതിരെ സി.പി.എം കാമ്പയിൻ
text_fieldsbookmark_border
ചെങ്ങന്നൂർ: ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയത സൃഷ്ടിക്കുകയാണ് ആർ.എസ്.എസും എസ്.ഡി.പി.ഐയുമെന്ന് മന്ത്രി സജി ചെറിയാൻ. കേന്ദ്ര സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. അധികാരം നിലനിർത്തുന്നതിന് ബ്രിട്ടീഷുകാർ തുടങ്ങിവെച്ച വർഗീയ ധ്രുവീകരണം ബി.ജെ.പി സർക്കാർ തുടരുകയാണ്. ആർ.എസ്.എസ്, എസ്.ഡി.പി.ഐ കലാപകാരികളെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ കാമ്പയിന്‍റെ ഭാഗമായി നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ല കമ്മിറ്റി അംഗം എം.എച്ച് റഷീദ് അധ്യക്ഷത വഹിച്ചു. ആർ.രാജേഷ്, പി.ആർ. രമേശ് കുമാർ, ജെബിൻ പി. വർഗീസ്, വി.കെ. വാസുദേവൻ, വി.വി. അജയൻ, നെൽസൺ ജോയി, കെ.എസ്. ഷിജു, പി.എസ്. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറി എം.ശശികുമാർ സ്വാഗതവും എ.കെ. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
