Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:29 AM IST Updated On
date_range 29 April 2022 5:29 AM ISTകനാലിന്‍റെ കര കൈയേറി: അളന്ന് തിരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
ആലപ്പുഴ: ചുനക്കര പഞ്ചായത്തിലെ ടി.എ കനാലിന്‍റെ ഭാഗം സർവേ ചെയ്ത് മൂന്നുമാസത്തിനകം അതിർത്തി നിർണയിക്കണമെന്ന് മാവേലിക്കര തഹസിൽദാർക്കും ഭൂരേഖ തഹസിൽദാർക്കും മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകി. കഴിഞ്ഞ 50 വർഷമായി വഴിനടക്കുന്ന സ്ഥലം കൈയേറി സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ശ്യാമ കെ. ശശി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരിക്കും കുടുംബത്തിനും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ടി.എ. കനാലിന്‍റെ കരയിലെ വഴി പഞ്ചായത്തിന്‍റെ അധീനതയിലല്ലെന്ന് പഞ്ചായത്ത് കമീഷനെ അറിയിച്ചു. തുടർന്ന് പരാതിക്കാരിക്കും കുടുംബത്തിനും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കാൻ ചെങ്ങന്നൂർ ജലസേചനവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശം നൽകി. കനാലിന്‍റെ ഭാഗം അളന്നുതിരിച്ചാൽ മാത്രമേ സർക്കാർ ഭൂമി എത്രയുണ്ടെന്ന് മനസ്സിലാക്കാൻ കഴിയുകയുള്ളൂവെന്ന് ചെറുകിട ജലസേചന വിഭാഗം കമീഷനെ അറിയിച്ചു. അളന്ന് അതിർത്തി കല്ലുകൾ സ്ഥാപിക്കാൻ മാവേലിക്കര തഹസിൽദാർക്ക് കത്ത് നൽകിയിട്ടുണ്ട്. ഭൂരേഖ തഹസിൽദാർക്കും നിർദേശം നൽകിയിട്ടുണ്ട്. വഴി കൈയേറിയതായി ചുനക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കമീഷനെ അറിയിച്ചു. പുതുവസ്ത്രവിതരണം ഇന്ന് ആലപ്പുഴ: അൽ ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പുതുവസ്ത്രവിതരണവും റമദാൻ സന്ദേശവും വെള്ളിയാഴ്ച വൈകീട്ട് നാലിന് മുല്ലാത്ത് വളപ്പ് ട്രസ്റ്റ് സെന്‍ററിൽ നടക്കും. ജില്ല പൊലീസ് മേധാവി ജി.ജയദേവ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് ബി.സൈനുദ്ദീൻ അധ്യക്ഷത വഹിക്കും. സമസ്തകേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡന്‍റ് സയ്യിദ് ഹദിയ്യത്തുല്ല തങ്ങൾ റശാദി അൽഐദറൂസി സന്ദേശവും പ്രാർഥനയും നിർവഹിക്കും. സുന്നി മഹൽ ഫെഡറേഷൻ ജില്ല പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി വിളക്കേഴ് വസ്ത്രവിതരണം ഉദ്ഘാടനം ചെയ്യും. വൈദ്യുതി മുടങ്ങും ആലപ്പുഴ: ടൗൺ സെക്ഷനിലെ ജോസ്‌കോ, കൗബായ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 9.00 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പരിപാടികൾ ഇന്ന് ആലപ്പുഴ മുനിസിപ്പൽ ടൗൺഹാൾ: മോട്ടോർ വാഹന വകുപ്പ് പരാതി പരിഹാര അദാലത് ഉദ്ഘാടനം മന്ത്രി ആന്‍റണി രാജു-രാവിലെ 10.00 ആലപ്പുഴ മുല്ലാത്തുവളപ്പ് ട്രസ്റ്റ് സെന്‍റർ: അൽ ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റ് പുതുവസ്ത്രവിതരണവും റമദാൻ സന്ദേശവും-വൈകു. 4.00 അമ്പലപ്പുഴ സൗഹൃദാരം കോളനി: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത്, തിരുവല്ല ഐ മൈക്രോൺ കണ്ണാശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്-രാവിലെ 9.30 എടത്വ സെന്‍റ് ജോർജ് ഫൊറോനപള്ളി: ഗീവർഗീസ് സഹദായുടെ തിരുനാൾ, കുർബാന-രാവിലെ 10.00 വെളിയനാട് മിഖായേൽ ക്നാനായ മുത്താലിക്ക പള്ളി: ശതോത്തര രജതജൂബിലി സമാപനം, കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാത്യു മാർ മൂലക്കാട്-വൈകു. 6.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story