Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയു.ഡി.എഫ് അംഗങ്ങൾ...

യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു

text_fields
bookmark_border
കായംകുളം: നഗരസഭ കൗൺസിലിനെ നോക്കുകുത്തിയാക്കി പദ്ധതികൾക്ക് മുൻകൂർ അനുമതി നൽകുന്ന ചെയർപേഴ്സന്റെ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. അടിയന്തര സ്വഭാവമുള്ളവക്കു മാത്രമാണ് മുൻകൂർ അനുമതി പാടുള്ളൂവെന്നാണ് നിയമം. സാധാരണപ്രവൃത്തികൾക്ക് മുൻകൂർ അനുമതി നൽകുന്നത് അംഗീകരിക്കാനാവില്ല. 2020-21ലെ പ്രോജക്ടിൽ ടെൻഡർ ചെയ്ത പദ്ധതിക്ക് 14 മാസത്തിനുശേഷം മുൻകൂർ അനുമതി കൊടുത്ത ഫയലാണ് കൗൺസിലിൽ പരിഗണനക്ക്​ വന്നത്. ടെൻഡർ നൽകി മൂന്നുമാസത്തിനകം എഗ്രിമെന്റ് വെച്ച് പണി ആരംഭിച്ചില്ലെങ്കിൽ പ്രവൃത്തി റീ ടെൻഡർ ചെയ്യണം. ഏഴ് അജണ്ടയിൽ അഞ്ചും മുൻകൂർ അനുമതിയായിരുന്നു. പാർലമെന്ററി പാർട്ടി നേതാവ് സി.എസ്. ബാഷ, ഡി.സി.സി സെക്രട്ടറിമാരായ എ.ജെ. ഷാജഹാൻ, എ.പി. ഷാജഹാൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അൻസാരി കോയിക്കലേത്ത്, കൗൺസിലർമാരായ ബിദു രാഘവൻ, പി.സി. റോയി, സുമിത്രൻ, ബിജു നസറുല്ല, ലേഖ സോമരാജൻ, പി. ഗീത, അംബിക, പി.കെ. അമ്പിളി, ഷീജ റഷീദ്, മിനി സാമുവൽ, ഷൈനി ഷിബു, അൻഷാദ് വാഹിദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story