Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമണക്കാട് ഡിവിഷൻ...

മണക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി.അഭിലാഷ് കുമാർ

text_fields
bookmark_border
മണക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി.അഭിലാഷ് കുമാർ
cancel
ചാരുംമൂട് : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വള്ളികുന്നം മണയ്ക്കാട് ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി കെ.വി. അഭിലാഷ് കുമാർ നാമനിർദേശ പത്രിക നൽകി. സി.പി.എം വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ കെ.വി. അഭിലാഷ് കുമാർ ഉപവരണാധികാരി ഭരണിക്കാവ് ബി.ഡി.ഒ ഡിൽഷാദ് മുമ്പാകെ ചൊവ്വാഴ്ചയാണ് നാമനിർദേശ പത്രിക നൽകിയത്. എം.എസ്. അരുൺ കുമാർ എം.എൽ.എ, സി.പി.എം ജില്ല കമ്മിറ്റി അംഗം ആർ.രാജേഷ്, ഏരിയ സെക്രട്ടറി ബി.ബിനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, വി.കെ. അജിത്ത്, എ.എം. ഹാഷിർ , കെ.സുമ, ജെ.രവീന്ദ്രനാഥ് , സി.പി.ഐ നേതാക്കളായ ആർ.ബാലനുണ്ണിത്താൻ, കെ.ജയമോഹൻ, ഷാജി പണിക്കർ തുടങ്ങിയവർക്കൊപ്പമാണ് സ്ഥാനാർഥി എത്തിയത്. സി.പി.എം അംഗമായിരുന്ന എസ്.രാജേഷിന്റെ മരണത്തെ തുടർന്നാണ് ഇവിടെ മേയ് 17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പിയിലെ ഹരീഷ് കാട്ടൂർ തിങ്കളാഴ്ച പത്രിക നൽകി. യൂത്ത് കോൺഗ്രസ് നേതാവ് സുഹൈർ വള്ളികുന്നമാണ് യു.ഡി.എഫ് സ്ഥാനാർഥി . ഫോട്ടോ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. അഭിലാഷ് കുമാർ നാമനിർദേശ പത്രിക നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story